scorecardresearch

ഓൺലൈൻ വാതുവെപ്പ് ആപ്പ് പ്രചരിപ്പിച്ചു; കൂടുതൽ ബോളിവുഡ് താരങ്ങളെ ചോദ്യം ചെയ്യും

നടിമാരായ ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, ഹാസ്യനടൻ കപിൽ ശർമ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്

നടിമാരായ ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, ഹാസ്യനടൻ കപിൽ ശർമ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്

author-image
WebDesk
New Update
online betting app case | ED summons |Huma Qureshi | Shraddha Kapoor

നടിമാരായ ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, ഹാസ്യനടൻ കപിൽ ശർമ എന്നിവർക്കാണ് സമൻസ് അയച്ചിരിക്കുന്നത്

മുംബൈ: മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പിന് വേണ്ടി പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ നടൻ രൺബീർ കപൂറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ, കൂടുതൽ ബോളിവുഡ് താരങ്ങളിലേക്ക് തിരിഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നടിമാരായ ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, സിനിമ-ടെലിവിഷൻ ഹാസ്യനടൻ കപിൽ ശർമ എന്നിവർക്കാണ് ഇ ഡി ഏറ്റവുമൊടുവിൽ സമൻസ് അയച്ചിരിക്കുന്നത്.

Advertisment

മഹാദേവ് ഓൺലൈൻ ബുക്ക് വാതുവെപ്പ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ച മൂന്ന് അഭിനേതാക്കൾക്കും സമൻസ് അയച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇഡിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സംഭവം സ്ഥിരീകരിച്ചെങ്കിലും കേസിലെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. ആപ്പിന്റെ പ്രചാരണത്തിനായി എത്ര പ്രതിഫലമാണ് താരങ്ങൾ കൈപ്പറ്റിയതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ബുധനാഴ്ചയാണ് രൺബീർ കപൂറിന് സമൻസ് അയച്ചത്. അതേസമയം, രൺബീർ കപൂർ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന് താരം രേഖാമൂലം അറിയിച്ചിട്ടുണ്ട്. പല സെലിബ്രിറ്റികളും കോടികൾ പ്രതിഫലം വാങ്ങിയാണ് ഇവരുടെ പരസ്യ പ്രചാരണം നടത്താറുള്ളത്. വാതുവെപ്പിലൂടെ ലഭിക്കുന്ന അനധികൃതമായ പണമാണ് ഇവർക്ക് പ്രതിഫലമായി ലഭിച്ചിരിക്കുന്നതെന്നും ഇ ഡി ഉദ്യോഗസ്ഥർ പറയുന്നു.

ഓൺലൈൻ ബുക്ക്, പോക്കർ, മറ്റ് കാർഡ് ഗെയിമുകൾ, ചാൻസ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, ടെന്നീസ്, ഫുട്ബോൾ തുടങ്ങിയ വ്യത്യസ്ത തത്സമയ മത്സരങ്ങളിൽ അനധികൃത വാതുവെപ്പ് നടത്തുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം ആണിതെന്നാണ് ഇ ഡി പറയുന്നത്. ഇന്ത്യയിലെ വിവിധ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഈ ആപ്പ് പന്തയം വെക്കാറുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിൽ വ്യവസായികളും സഹോദരങ്ങളുമായ സുനിൽ, അനിൽ ദമ്മാനി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ചന്ദ്രഭൂഷൻ വർമ, സതീഷ് ചന്ദ്രകർ എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.

Advertisment

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്, ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ രണ്ട് പ്രൊമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ എന്നിവരെയാണ് ഇ ഡി അന്വേഷിക്കുന്നത്. റായ്പൂർ, ഭോപ്പാൽ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിൽ ഇ ഡി നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്.

Shraddha Kapoor Ranbeer Kapur Enforcement Directorate

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: