scorecardresearch
Latest News

രാഹുല്‍ ഗാന്ധിയ്ക്കെതിരായ ‘ഒബിസി വിരുദ്ധ’ ആരോപണം; കോണ്‍ഗ്രസ് ചരിത്രം പറയുന്നത്

യുപിയിലും ബിഹാറിലും കോണ്‍ഗ്രസ് വിരുദ്ധ പോരാട്ടം മുഴുവന്‍ ഒബിസി നേതാക്കളാണ് നയിച്ചത്.

Rahul GANDHI,CONGRESS

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ കോണ്‍ഗ്രസിനെ പിന്നോട്ടടിക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസിന്റെ ഒബിസി വിരുദ്ധ നിലപാട് ചൂണ്ടികാട്ടി പിന്നാക്ക വിഭാഗങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് മുന്‍തൂക്കം ഉണ്ടെന്ന് തോന്നിപ്പിക്കുകയാണ്. ഒബിസി പിന്തുണയുടെ കാര്യത്തില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നയ മാറ്റങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നതില്‍ പരാജയപ്പെട്ടു. ഇതിന് ഉദാഹരണമാണ് ഇന്ത്യയിലെ അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തിന്റെ ചരിത്രം തുറന്നുകാട്ടുന്നത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഒബിസി വിഷയത്തില്‍ കോണ്‍ഗ്രസ് പോരാടുകയാണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍,പിന്നോക്ക വിഭാഗങ്ങള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണവും രാഷ്ട്രീയ പ്രാതിനിധ്യവും നല്‍കണമെന്ന് ആവശ്യപ്പെട്ടു. 1953-ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ കാക്കാ കലേല്‍ക്കറുടെ കീഴില്‍ ആദ്യത്തെ ഒബിസി കമ്മീഷന്‍ രൂപീകരിച്ചു. എന്നാല്‍ 1955-ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇത് പൊടിപിടിച്ചിരിക്കുകയാണ്. ക്രമേണ, ഹിന്ദി ഹൃദയഭൂമിയിലെ ഒബിസി സമുദായം രാം മനോഹര്‍ ലോഹ്യയിലേക്ക് ഒഴുകിയെത്തി, അറുപതുകളുടെ തുടക്കത്തില്‍ ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തി. അദ്ദേഹത്തിന്റെ മരണശേഷം ചരണ്‍ സിംഗ് അവരുടെ നേതാവായി ഉയര്‍ന്നു വന്നു.

1977 ഏപ്രിലില്‍, എന്‍ ഡി തിവാരിയുടെ നേതൃത്വത്തിലുള്ള യുപിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒബിസികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 15 ശതമാനം സംവരണം പ്രഖ്യാപിച്ചു. ഇത് രാജ്യത്ത് ആദ്യത്തെ നീക്കമാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ തിവാരി സര്‍ക്കാരിനെ പിരിച്ചുവിട്ടു. തല്‍ഫലമായി, യുപിയിലെ രാം നരേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാരാണ് സംസ്ഥാനത്ത് സംവരണം നടപ്പിലാക്കി നേട്ടം അവകാശമാക്കിയത്.

സംസ്ഥാനത്ത് ഒബിസി ക്വോട്ടയ്ക്കായുള്ള സമ്മര്‍ദം മറ്റൊരു കോണ്‍ഗ്രസ് നേതാവായ എച്ച് എന്‍ ബഹുഗുണയാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഈ വിഷയത്തില്‍ ഛേദിലാല്‍ സതി കമ്മിഷനെ രൂപീകരിച്ചത്. ആ സമയം യുപിയില്‍ കോണ്‍ഗ്രസ് ഏതാണ്ട് തുടച്ചുനീക്കപ്പെട്ട സമയത്ത് വലിയ ഭാഗവും ഒബിസി വികാരം മുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഈ കാലഘട്ടത്തെക്കുറിച്ച് ഒരു പാര്‍ട്ടി നേതാവും സംസാരിക്കുന്നത് കേള്‍ക്കില്ല. പിന്നീട് 1990-ല്‍, കോണ്‍ഗ്രസിന്റെ വിമത നേതാവ് വി പി സിംഗ് കേന്ദ്രത്തിലെ ജനതാദള്‍ സര്‍ക്കാരിന്റെ തലവനായി മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഒബിസി നീതി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് മറ്റൊരു പ്രഹരമേറ്റു.

1978-ല്‍ മൊറാര്‍ജി ദേശായി ജനതാ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച മണ്ഡല്‍ കമ്മിഷന്‍ 1980-ല്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും 14 വര്‍ഷത്തോളം പൊടിപിടിച്ചു. ഭൂരിഭാഗം സമയവും കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരം പിടിച്ചു. യുപിയിലും ബിഹാറിലും കോണ്‍ഗ്രസ് വിരുദ്ധ പോരാട്ടം മുഴുവന്‍ ഒബിസി നേതാക്കളാണ് നയിച്ചത്. ആദ്യം ലോഹ്യ, ചരണ്‍ സിംഗ് പിന്നെ സിംഗ്, അവരാരും ഒബിസി ആയിരുന്നില്ല. പിന്നീട്, യുപിയിലെ മുലായം സിംഗ് യാദവ്, ബിഹാറില്‍ ലാലു പ്രസാദ്, മധ്യപ്രദേശില്‍ നിന്നുള്ള ശരദ് യാദവ് തുടങ്ങിയ പ്രാദേശിക ഒബിസി നേതാക്കളും യുപി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ജാട്ടുകളുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ വിധി മുദ്രകുത്തി.

കൂടുതല്‍ വായിക്കാന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Ongree why bjp anti obc charge against rahul gandhi cuts deep