scorecardresearch
Latest News

മഹാരാഷ്ട്ര: 2021 ലെ ആകെ മരണങ്ങളില്‍ മൂന്നില്‍ ഒന്നും ‍കോവിഡ് ഡെല്‍റ്റ വ്യാപനത്തിനിടെ

2021 ലെ മരണത്തിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം

Coronavirus, COVID-19, Repeat COVID-19 infections, Repeat COVID-19 infections organ failure, Repeat COVID-19 infections death risk

മുംബൈ: 2021 ല്‍ രാജ്യത്തുടനീളം കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപിച്ചപ്പോള്‍ ഏറ്റവുമധികം ബാധിച്ച സംസ്ഥാനങ്ങളിലൊന്ന് മഹാരാഷ്ട്രയായിരുന്നു. വിവിധ കാരണങ്ങളാല്‍ സംസ്ഥാനത്ത് മരണമടഞ്ഞവരുടെ എണ്ണത്തില്‍ 20.47 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത് (9.74 ലക്ഷം). ഇത് 2020 ല്‍ സംസ്ഥാനത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണത്തിലുണ്ടായ 16.57 ശതമാനം വര്‍ധനവിനേക്കാള്‍ കൂടുതലാണ്. 2020 ല്‍ രാജ്യത്താകെ സംഭവിച്ച മരണങ്ങളുടെ 10 ശതമനവും മഹാരാഷ്ട്രയിലാണ്.

വിവരാവകാശ നിയമപ്രകാരം സംസ്ഥാന സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്ന് (സിആര്‍സ്) ഇന്ത്യൻ എക്സ്പ്രസ് നടത്തിയ വിശകലനത്തില്‍ നിന്ന് നാല് കാര്യങ്ങളാണ് പ്രധാനമായും കണ്ടെത്താന്‍ സാധിച്ചത്.

  • മഹാരാഷ്ട്രയില്‍ 2021 ഏപ്രില്‍ – ജൂണ്‍ മാസത്തിനിടിയലാണ് ആ വര്‍ഷത്തില്‍ രേഖപ്പെടുത്തിയ ആകെ മരണങ്ങളില്‍ 37 ശതമാനവും സംഭവിച്ചത്.
  • ഈ മൂന്ന് മാസത്തിനിടയിലാണ് കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, ഡെല്‍റ്റ വകഭേദം അതിതീവ്രമായിരുന്ന സമയം. 2021 ലെ ആകെ കോവിഡ് മരണങ്ങളില്‍ 76.71 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഏപ്രില്‍-ജൂണ്‍ കാലഘട്ടത്തിലാണ്.
  • ജൽഗാവ്, സിന്ധുദുർഗ്, നന്ദുർബാർ, അഹമ്മദ്‌നഗർ, യവത്മാൽ എന്നീ ജില്ലകളിലാണ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ( പോയ വര്‍ഷത്തേക്കാള്‍ 43 മുതല്‍ 63 ശതമാനം വര്‍ധനവാണ് ഈ ജില്ലകളില്‍ രേഖപ്പെടുത്തിയത്). സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങളില്‍ 12 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് പ്രസ്തുത ജില്ലകളിലാണ്.
  • 2021 ല്‍ സംസ്ഥാനത്ത് ഏറ്റവുമധികം മരണം സംഭവിച്ചത് മുംബൈയിലാണ് (1.08 ലക്ഷം). ആകെ മരണങ്ങളുടെ 11 ശതമാനമാണിത്. എന്നാല്‍ 2020 മായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. 1.11 ലക്ഷം മരണമാണ് 2020 ല്‍ റിപ്പോര്‍ട്ട് ചെയ്തത്.

2021 ലെ മരണത്തിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ കൂടുതലാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന വിവരം.

മഹാമാരിയുടെ തുടക്കത്തിന് മുന്‍പ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിമാസ മരണങ്ങളുടെ ശരാശരിയും വര്‍ധിച്ചു. 58,000 മരണമായിരുന്നു 2019 വരെ ശരാശരി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2020 ല്‍ ഇത് 67,398 ആയി ഉയര്‍ന്നു. 2021 എത്തിയതോടെ 81,197 ആയി ഉയരുകയും ചെയ്തു.

മഹാമാരി ജനസംഖ്യയെ മാത്രമല്ല വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള രോഗികളേയും ബാധിച്ചതായാണ് വിദഗ്ധര്‍ പറയുന്നത്. 2021 ലെ ആദ്യ ആറ് മാസങ്ങളില്‍ ഹൃദയാഘാതവുമായി ബന്ധപ്പെട്ട മരണങ്ങളില്‍ ആറ് മടങ്ങ് വര്‍ധനവ് ഉണ്ടായത്. രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയില്‍ എത്താന്‍ വൈകിയതും മരണസംഖ്യ ഉയരുന്നതിലേക്ക് നയിച്ചതായം വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: One third of all deaths in 2021 during delta covid surge maharashtra