/indian-express-malayalam/media/media_files/uploads/2023/09/Election-1.jpg)
ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' ആശയത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. നിയമ വ്യവസ്ഥകൾ അനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താൻ പാനൽ തയ്യാറാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് ഭോപ്പാലിൽ വിശദീകരിക്കവെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. “തിരഞ്ഞെടുപ്പ്, സമയത്തിന് മുമ്പ് നടത്തുക എന്നതാണ് ഞങ്ങളുടെ ജോലി. ആ സമയം ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും രാജീവ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആർപി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, സർക്കാരിന്റെ 5 വർഷത്തെ കാലാവധി അവസാനിക്കുന്നതിന് ആറ് മാസം മുമ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും സംസ്ഥാന അസംബ്ലികൾക്കും സമാനമായ സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“നിയമ നടപടിക്രമങ്ങൾ, ഭരണഘടന, ആർപി ആക്റ്റ് എന്നിവ അനുസരിച്ച്, തിരഞ്ഞെടുപ്പ് നടത്താൻ ഞങ്ങൾക്ക് അധികാരമുണ്ട്, ഞങ്ങൾ തയ്യാറാണ്,” രാജീവ് കുമാർ പറഞ്ഞു.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും എട്ടംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.