കോയമ്പത്തൂർ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ. കോടനാട് എസ്റ്റേറ്റിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ദിനേഷ് എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ സ്വന്തം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആറു വർഷമായി ഇയാൾ കോടനാട് എസ്‌റ്റേറ്റ് ജീവനക്കാരനാണ്.
ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ ഉണ്ടായ മരണവും , ആ മരണത്തിൽ പ്രതികളായവരുടെ ദൂരൂഹമരണവും സമീപകാലത്ത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എസ്റ്റേറ്റിലെ ഗാര്ഡിമാരിലൊരാളായ ഓം ബഹാദൂറാണ് ആദ്യം കൊല്ലപ്പെട്ടത്. പിന്നീട് ബഹദൂറിന്റെ മരണത്തിൽ പ്രതിയായ കനകരാജും മലയാളിയായ സയനും വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. ജയയുടെ മരണത്തിന് ശേഷം കോടനാട് എസ്റ്റേറ്റിന്റെ ഉടമയാരാണെന്നതിന് ഇനിയും ഔദ്യോഗികമായൊരു ഉത്തരമായിട്ടില്ല.