കാസർകോട്:സ്വർണ്ണ വ്യാപാരിയെ തലക്കടിച്ച് കൊന്ന് മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളിയ കേസിൽ മുഖ്യപ്രതിയായ ഒരാൾ കൂടി പിടിയിലായി. കാസർകോട് ബായാറിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അണ്ണൻ എന്ന് വിളിപ്പേരുള്ള അഷ്റഫാണ് തഞ്ചാവൂരിൽ വച്ച് പിടിയിലായത്.

കഴിഞ്ഞ ദിവസം പിടിയിലായ മിത്തനടുക്കയിലെ പദ്യാന ഹൗസിൽ അബ്ദുൾ സലാമിനെ ചോദ്യം ചെയതതിൽ നിന്ന് ലഭിച്ച സൂചനകളാണ് അഷ്റഫിനെ പിടികൂടാൻ സഹായിച്ചത്. കൊലയ്‌ക്ക് ഉപയോഗിച്ച ഇരുന്പ് പ്ലേറ്റ് കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു.

ജനുവരി 25 നാണ് വിദ്യാനഗറിൽ താമസിക്കുന്ന മുഹമ്മദ് മൻസൂറിനെ കൊലപ്പെടുത്തിയത്. ബിസിനസ് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പഴയ സ്വർണ്ണം വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് കാസർകോട് ജില്ലയിലെ പൈവളിഗെ എന്ന സ്ഥലത്തെത്തിച്ചാണ് കൊലപ്പെടുത്തിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പണം പ്രതികൾ മോഷ്ടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ