ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമിതവേഗത്തില്‍ ഓടിച്ച ബെന്റ്‍ലി കാറിടിച്ച് ഒരു യുവതി മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചാണക്യപുരിയിലെ വിനയ് മാര്‍ഗില്‍ വച്ചാണ് അപകടം ഉണ്ടായത്. ആഡംബര കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം.

ബെന്റ്‍ലി ഓടിച്ചിരുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. 2012ല്‍ കൊല്ലപ്പെട്ട വ്യവസായി പോണ്ടി ചദ്ധയുടെ അനന്തിരവനാണ് ആഡംബര കാര്‍ ഓടിച്ചിരുന്നത്.

കാര്‍ ഓട്ടോയില്‍ ഇടിച്ചതിന് ശേഷം റോഡരികിലെ വിളക്കുകാലില്‍ ഇടിച്ചാണ് നിന്നത്. ഓട്ടോ പൂർണമായും തകർന്നു. ഓട്ടോയില്‍ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളില്‍ ഒരാളാണ് മരിച്ചത്. ബാക്കി രണ്ട് സ്ത്രീകളുടേയും ഓട്ടോ ഡ്രൈവറുടേയും നില ഗുരുതരമാണ്. ഡോ.രാം മനോഹര്‍ ലോഹിത ആശുപത്രിയില്‍ വച്ചാണ് യുവതി മരിച്ചത്. ബാക്കിയുളളവര്‍ ഇവിടെ ചികിത്സയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ