scorecardresearch

കുഴിയില്‍ വീണ ഒരു ദിവസം പ്രായമുള്ള കുട്ടിയാനയെ വനം വകുപ്പ് രക്ഷിച്ചു

വനം വകുപ്പ് അധികൃതര്‍ കുഴിയിലിറങ്ങി കുട്ടിയാനയെ കരയ്ക്ക് കയറ്റുന്നതും നോക്കി കുറച്ചകലെ നിന്ന അമ്മയാന രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിച്ചില്ല

one day old elephant calf rescued from drainage

കാപ്പിത്തോട്ടത്തിലെ കുഴിയില്‍ വീണ ഒരു ദിവസം പ്രായമുള്ള കാട്ടാനക്കുട്ടിയെ വനം വകുപ്പ് അധികൃതര്‍ രക്ഷപ്പെടുത്തി. കര്‍ണാടകയിലെ കുടക് ജില്ലയിലെ വിരാജ് പേട്ടയിലെ തോട്ടത്തിലാണ് സംഭവം.

കുട്ട ഗ്രാമത്തില്‍ വച്ച് അമ്മയില്‍ നിന്നും വേര്‍പെട്ട് പോയ കാട്ടാനക്കുട്ടി വഴി തെറ്റി കുഴിയില്‍ വീഴുകയായിരുന്നു. അമ്മയാന വെള്ളമുള്ള കുഴിയുടെ മുകളില്‍ നില്‍ക്കുന്നത് കണ്ട ഗ്രാമീണരാണ് വനം വകുപ്പിനെ അറിയിച്ചത്.

ശ്രീമംഗല ആര്‍ എഫ് ഒ വീരേന്ദ്രയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ചെറിയൊരു കുഴിയാണെങ്കിലും അമ്മയാനയ്ക്ക് രക്ഷിക്കാന്‍ പറ്റാത്ത ആഴമുണ്ടായിരുന്നു കുഴിക്കെന്ന് അധികൃതര്‍ പറഞ്ഞു.

Read Also: വീട്ടുവളപ്പുകളിലും കാട്ടാനകൾ; ലോക്ക് ഡൗണില്‍ നാട്ടിൽ കണ്ടെത്തിയത് 1611 ജീവിവര്‍ഗങ്ങളെ

വനം വകുപ്പ് അധികൃതര്‍ കുഴിയിലിറങ്ങി കുട്ടിയാനയെ കരയ്ക്ക് കയറ്റുന്നതും നോക്കി കുറച്ചകലെ നിന്ന അമ്മയാന രക്ഷാപ്രവര്‍ത്തനത്തില്‍ തടസ്സം സൃഷ്ടിച്ചില്ല. വെറ്റിനറി ഡോക്ടര്‍ കുട്ടിയാനയെ പരിശോധിച്ച് പരുക്കൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയശേഷം അമ്മയാനയുടെ അടുത്തേക്ക് വിട്ടു. ബുധനാഴ്ച്ച രാവിലെയാണ് സംഭവം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: One day old elephant calf rescued from drainage in kodagu