ഉത്തർപ്രദേശിലെ സഹരാൺപൂരിൽ ദളിത് – ഠാക്കൂർ വിഭാഗക്കാർ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ടെ വ്യക്തിയാണ് കൊല്ലപ്പെട്ടത്. മുസ്ലീം വിഭാഗക്കാർക്കും പരിക്കേറ്റിറ്റുണ്ട്.

ബിഎസ്‌പി നേതാവ് മായാവതി സംഘടിപ്പിച്ച റാലിക്ക് പങ്കെടുത്തതിന് ശേഷം മടങ്ങുന്നതിനിടെയാണ് സംഘടിതമായ ആക്രമണം ഉണ്ടായത്. മാരാകായുധങ്ങളുമായി ദളിതരെ നേരിട്ട ഠാക്കൂർ വിഭാഗക്കാർ അതിക്രൂരമായാണ് ദളിതരെ മർദ്ദിച്ചത്. പരിക്കേറ്റ 3 പേരുടെ നില ഗുരുതരമാണ് ഇയാളെ മീററ്റിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെപ്പറ്റി​ അന്വേഷിച്ച് വരികയാണ് എന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഷർണ്ണാപൂർ എസ്.പി പ്രഭാൽ പ്രതാപ് സിങ്ങ് പറഞ്ഞു. 25 വയസ്സുകാരനായ ആശിഷ് മേഗരാജാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഠാക്കൂർ വിഭാഗക്കാർ തോക്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും അക്രമികൾക്ക് എതിരെ നടപടി എടുക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സ്ഥലത്തെ സംഘർഷങ്ങൾക്ക് അയവ് വരുത്താൻ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ