നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് മഹാത്മാഗാന്ധിയുടെ ജന്മനദേശമായ ഗുജറാത്ത്. മദ്യത്തിന്‍റെ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയെയെല്ലാം കര്‍ശനമായ് നിയന്ത്രിക്കുന്ന നിയമങ്ങളാണവിടെ നില്‍ക്കുന്നത്. ഒരു കോടി രൂപയുടെ മദ്യമാണ് നശിപ്പിച്ച് കളഞ്ഞു കൊണ്ടാണ് അഹമ്മദാബാദിലെ രാമോലില്‍ പൊലീസ് കഴിഞ്ഞ ദിവസം നിയമം നടപ്പിലാക്കിയത്.

1960 ല്‍ ബോംബെയില്‍ നിന്ന് വേര്‍പ്പെട്ട് ഒറ്റയ്ക്ക് സംസ്ഥാനം രൂപീകരിച്ചത് മുതലാണ്‌ ഗുജറാത്തിനെ മദ്യരഹിത സംസ്ഥാനമായി പ്രഖ്യാപിച്ചത്. മദ്യം വാങ്ങുന്നതും, വില്‍ക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ് എങ്കിലും വലിയൊരു വ്യാജ മദ്യ ശൃംഖല തന്നെയാണ് ഗുജറാത്തില്‍ നിലനില്‍ക്കുന്നത്. അനധികൃതമായ മദ്യവില്‍പനയും വ്യാപകമാണ്.

ആന്ധ്രാപ്രദേശ്, തമിഴ്നാട്, മിസോറാം, മണിപ്പൂര്‍ എന്നീ എന്ത്യന്‍ സംസ്ഥാനങ്ങളിലും ഭാഗികമായോ പൂര്‍ണ്ണമായോ മദ്യ നിരോദനം നടപ്പിലാക്കിയിരുന്നു. പക്ഷേ പിന്നീട് വ്യാജ മദ്യത്തിന്‍റെ കള്ളകടത്തും, വില്‍പ്പനയും കാരണം അത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

2016 ലാണ് ബിഹാറില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന് നിരോധനം നിതീഷ് കുമാര്‍റെ സര്‍ക്കാറിന്റെ തീരുമാനം പിന്നീടത് വിദേശ മദ്യങ്ങളിലെക്കും വ്യാപിപ്പിക്കുകയായിരുന്നു. ബിജെപി ഭരണം നിലവില്‍ വന്നതോടെ ഗോവയിലും പൊതു സ്ഥലത്തുള്ള മദ്യപാനം നിരോധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ