scorecardresearch

‘സേന ആവശ്യപ്പെട്ടാൽ സ്ഥാനമൊഴിയും’ ഒരിക്കൽ ബാൽ താക്കറെ പറഞ്ഞു, അച്ഛന്റെ വാക്കുകൾ ആവർത്തിച്ച് ഉദ്ധവ്

ആ പ്രസംഗത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, മകൻ ഉദ്ധവ് താക്കറെ സമാനമായൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നു

Uddhav Thackeray, shiv sena, ie malayalam

ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, 1992 ജൂലൈയിൽ, ശിവസേനയ്ക്ക് അകത്തും പുറത്തുമുള്ള വിമർശകരിൽ നിന്ന് തന്റെ പ്രവർത്തന ശൈലിക്ക് നേരെ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ, ശിവസേനയുടെ തലവനായ ബാൽ താക്കറെ, പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് പരസ്യമായി വാഗ്ദാനം ചെയ്ത് പലരെയും ഞെട്ടിച്ചിരുന്നു.

ഒരു ശിവസേന പ്രവർത്തകൻ എങ്കിലും എനിക്കും എന്റെ കുടുംബത്തിനുമെതിരെ നിലകൊള്ളുകയും നിങ്ങൾ ഞങ്ങളെ വേദനിപ്പിച്ചതിനാലാണ് ഞാൻ ശിവസേന വിട്ടതെന്ന് പറഞ്ഞാലും ഒരു നിമിഷം പോലും ശിവസേനയുടെ തലവനായി തുടരാൻ ഞാൻ തയ്യാറല്ല,” ബാൽ താക്കറെ പാർട്ടി മുഖപത്രമായ സാമ്‌നയിൽ കുറിച്ചു.

ലേഖനം പ്രതീക്ഷിച്ച പോലെ ഫലം കണ്ടു, ലക്ഷക്കണക്കിന് പേർ ശിവസേന ഭവന് പുറത്ത് ബാൽ താക്കറെയുടെ പിന്നിൽ അണിനിരന്നു, പാർട്ടിയിൽ അദ്ദേഹം കൂടുതൽ ശക്തനായി, 20 വർഷത്തിന് ശേഷം മരിക്കുന്നതുവരെ അദ്ദേഹത്തിന് അത്തരമൊരു കലാപം പിന്നീട് നേരിടേണ്ടി വന്നില്ല.

ഇപ്പോൾ, ആ പ്രസംഗത്തിന് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, മകൻ ഉദ്ധവ് താക്കറെ സമാനമായൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നു. പാർട്ടിയുടെ 55 എം‌എൽ‌എമാരിൽ 30-ലധികം പേരുടെ പിന്തുണ വിമത നേതാവ് ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമായി.

ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഉദ്ധവ് ജനങ്ങളോട് സംസാരിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ഊഹാപോഹങ്ങൾ പ്രചരിക്കുമ്പോൾ, വിമത സേന എംഎൽഎമാരെ വെല്ലുവിളിച്ചുകൊണ്ട് ഉദ്ധവ് പറഞ്ഞത് ഇതാണ്, ”അവർ തന്റെ മുഖത്ത് നോക്കി ഞാൻ സ്ഥാനമൊഴിയും”.

സർക്കാരിന്റെയും പാർട്ടിയുടെയും മേൽ താക്കറെ കുടുംബത്തിന്റെ പൂർണ്ണ നിയന്ത്രണമാണെന്ന എംഎൽഎമാരുടെ പരാതിക്കും ഉദ്ധവ് മറുപടി നൽകി. കോൺഗ്രസും എൻസിപിയും ചേർന്ന് മഹാ വികാസ് അഘാഡി സഖ്യം രൂപീകരിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉദ്ധവ് വിവരിച്ചു. എൻസിപി നേതാവ് ശരദ് പവാറാണ് തന്നെ സമീപിച്ചതെന്നും താൻ ആ സ്ഥാനത്ത് തുടരണമെന്ന് സഖ്യകക്ഷികൾ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നും ഉദ്ധവ് പറഞ്ഞു.

താനൊരിക്കലും ഒരു കസേരയ്‌ക്കോ സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടി കൊതിച്ചിട്ടില്ല, അണികൾ പറഞ്ഞാൽ അതെല്ലാം ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും ഉദ്ധവ് പറഞ്ഞു. കാര്യക്ഷമനല്ലാത്ത മുഖ്യമന്ത്രിയാണെന്ന ആരോപണങ്ങക്കും ഉദ്ധവ് മറുപടി കൊടുത്തു. കോവിഡ് സമയത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഓർമ്മിപ്പിച്ചു.

വികാരനിർഭരമായ ഈ പ്രസംഗം അണികൾക്കിടയിൽ സ്വാധീനം ചെലുത്തുമെന്ന് സേനാ മേധാവി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഇത്തരം എല്ലാ കലാപങ്ങൾക്കും ശേഷവും പാർട്ടി കൂടുതൽ ശക്തമായി ഉയർന്നുവെന്നാണ് കഴിഞ്ഞ രണ്ട് ദിവസമായി സേന നേതാക്കൾ ആവർത്തിച്ചുകൊണ്ടിരുന്നത്.

ഉദ്ധവ് രാജി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ബിജെപി നേതാക്കൾ, സർക്കാർ രൂപീകരണത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രസംഗം കാലതാമസം വരുത്തിയതായി പറഞ്ഞു. “അദ്ദേഹം (ഉദ്ധവ്) ഞങ്ങളുടെ സർക്കാർ രൂപീകരണ നീക്കങ്ങളെ വൈകിപ്പിച്ചു. പക്ഷേ ഒന്നോ രണ്ടോ ദിവസങ്ങളുടെ കാര്യം. ഞങ്ങൾ അവകാശവാദം ഉന്നയിക്കും,” ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗിരീഷ് മഹാജൻ പറഞ്ഞു.

Read More: കൂറുമാറ്റ നിരോധന നിയമം? ഷിൻഡെയ്ക്ക് എങ്ങനെ അതിൽനിന്നും രക്ഷപ്പെടാൻ കഴിയും

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Once bal thackeray said will step down if sena asks uddhav echoes same

Best of Express