ന്യൂഡല്‍ഹി: രൂപയുടെ വിനിമയം മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 29 പൈസ കുറഞ്ഞ് 72.05ലാണ് വ്യാപാരം നടത്തുന്നത്. നേരത്തെ ഒമ്പത് പൈസ നേട്ടത്തോടെയാണ് രൂപ വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് മൂല്യം ഇടിയുകയായിരുന്നു.
മറ്റ് രാജ്യങ്ങളുടെ കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപക്ക് തിരിച്ചടിയായത് രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമെന്ന എസ്ബിഐ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പലിശനിരക്കുകള്‍ ആര്‍ബിഐ മാറ്റം വരുത്താനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ മാസം മാത്രം രണ്ട് ശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്.