/indian-express-malayalam/media/media_files/uploads/2018/05/manmohan-1cats.jpg)
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഒരുകാലത്ത് രൂക്ഷമായി വിമര്‍ശിച്ചിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത്. 'വിദ്യാഭ്യാസമുളള പ്രധാനമന്ത്രിയായ' മന്‍മോഹന്‍ സിങ്ങിനെ പോലെ ഒരാളെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ കുറിച്ചുളള ഒരു ലേഖനം ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
'ഡോ.മന്‍മോഹന്‍ സിങ്ങിനെ പോലെ വിദ്യാഭ്യാസമുളള ഒരു പ്രധാനമന്ത്രിയെ ജനങ്ങള്‍ മിസ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണമെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധം ഉദിക്കുകയാണ്', കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. നേരത്തേ മന്‍മോഹന്‍ സിങ് ഭരണത്തെ വിമര്‍ശിച്ചയാളാണ് കേജ്‌രിവാള്‍.
People missing an educated PM like Dr Manmohan Singh
Its dawning on people now -“PM तो पढ़ा लिखा ही होना चाहिए।” https://t.co/BQTVtMbTO2— Arvind Kejriwal (@ArvindKejriwal) May 31, 2018
കോണ്‍ഗ്രസിന്റെ അഴിമതിക്ക് മുകളില്‍ ഉറങ്ങുന്നയാളാണ് മന്‍മോഹനെന്ന് അന്ന് കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിക്ക് എതിരാണ് തന്റെ പോരാട്ടമെന്ന് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു.
കര്‍ണാടക മുഖ്യന്ത്രിയായി എച്ച്.ഡി.കുമാരസാമി സത്യപ്രതിജ്ഞ ചെയ്ത ദിനം യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുമായും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയുമായും കേജ്‌രിവാള്‍ വേദി പങ്കിട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.