പ്ര​യാ​ഗ് രാ​ജ്: കും​ഭ​മേ​ള ന​ട​ക്കു​ന്ന പ്ര​യാ​ഗ് രാ​ജി​ൽ കാ​ബി​ന​റ്റ് മീ​റ്റിങ് വി​ളി​ച്ചു​കൂ​ട്ടി​യ​തി​നു പി​ന്നാ​ലെ ഗം​ഗ​യി​ൽ പു​ണ്യ​സ്നാ​നം ന​ട​ത്തിയ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്നലെയാണ് ആദിത്യനാഥും മന്ത്രിമാരും ഗംഗയില്‍ കുളിച്ചത്. മന്ത്രിമാരെ കൂടാതെ സന്ന്യാസിമാരും പുണ്യസ്നാനത്തില്‍ പങ്കെടുത്തതായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി.

അതേസമയം, ഹിന്ദിയിലാണ് ശശി തരൂര്‍ യോഗി ആദിത്യനാഥിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്. ‘നിങ്ങള്‍ക്ക് ഗംഗയെ വൃത്തിയാക്കുകയും വേണം അതേസമയം പാപങ്ങള്‍ അവിടെ തന്നെ കഴുകി കളയുകയും ചെയ്യുന്നു. ഈ സംഗമത്തില്‍ എല്ലാവരും നഗ്നരാണ്. ജയ് ഗംഗാ മയ്യാ കി,’ തരൂര്‍ ട്വീറ്റ് ചെയ്തു. ആദിത്യനാഥും സംഘവും ഗംഗയില്‍ മുങ്ങാന്‍ വരുന്നതിന്റെ ചിത്രത്തോട് കൂടിയാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

അതേസമയം, തരൂറിനെതിരെ ബിജെപി രംഗത്തെത്തി. കുംഭമേളയുടെ പ്രാധാന്യം തരൂറിന് മനസ്സിലാകില്ലെന്ന് യുപി മന്ത്രി സിദ്ദാര്‍ത്ഥ് നാഥ് സിങ് പറഞ്ഞു. ഒരുപാട് പാപം ചെയ്ത തരൂരും കൂട്ടരും ഗംഗയില്‍ മുങ്ങിക്കുളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ആദിത്യനാഥും മന്ത്രിമാരും കുംഭമേളയ്ക്ക് എത്തിയത്. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പുണ്യസ്നാനത്തിലേക്ക് കടന്നത്. യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ആ​ദ്യ​മാ​യാ​ണ് ല​ക്നൗ​വി​നു പു​റ​ത്ത് മന്ത്രിസഭാ യോ​ഗം വി​ളി​ച്ചു​കൂ​ട്ടു​ന്ന​ത്. കും​ഭ​മേ​ള​യ്ക്കു മു​ഖ്യ​മ​ന്ത്രി ന​ൽ​കു​ന്ന പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​ൽ അ​വ​സാ​ന തീ​രു​മാ​ന​മാ​യാ​ണ് കാ​ബി​ന​റ്റ് യോ​ഗ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. കും​ഭ​മേ​ള​യെ ബി​ജെ​പി​യു​ടെ ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​നു​ള്ള അ​വ​സ​ര​മാ​യും യോ​ഗി കാ​ണു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക​യും കും​ഭ​മേ​ള​യ്ക്ക് എ​ത്തു​ന്നു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook