ലക്നൗ നഗരത്തിന്റെ സ്വപ്ന പദ്ധതിയായിരുന്നു ഒരു മെട്രോ സംവിധാനം. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നിർമ്മാണം ആരംഭിച്ചിരുന്ന ലക്നൗ മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥാണ് നിർവഹിച്ചത്. ലക്നൗ മെട്രോയുടെ പിതൃത്വത്തെച്ചൊല്ലി വലിയ രാഷ്ട്രീയ വടംവലിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. എന്നാൽ ലക്നൗ മെട്രോയുടെ ആദ്യ യാത്ര വലിയ നാണക്കേടായി.

ആദ്യ യാത്രയിൽത്തന്നെ മെട്രോ പകുതി വഴിക്ക് നിന്നുപോയി. മ​വൈ​യ്യ- ദു​ർ​ഗാ​പു​രി സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്കു വെ​ട്ട​വും വെ​ളി​ച്ച​വു​മി​ല്ലാ​തെ ട്രെ​യി​നി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നു. വൈദ്യുതി ബന്ധം നഷ്ടപ്പെട്ടതോടെ കോച്ചിലെ എ.സിയും പണി മുടക്കിയതോടെ യാത്രക്കാർ നന്നായി വലഞ്ഞു. ഒ​ടു​വി​ൽ, മ​ണി​ക്കൂ​റു​ക​ൾ​ക്കു​ശേ​ഷം മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രെ​ത്തി എ​മ​ർ​ജ​ൻ​സി വാ​തി​ലി​ലൂ​ടെ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ചേ​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച മെ​ട്രോ​യാ​ണ് ബു​ധ​നാ​ഴ്ച ത​ന്നെ പ​ണി​മു​ട​ക്കി​യ​ത്. ല​ക്നോ മെ​ട്രോ​യു​ടെ ആ​ദ്യ ഘ​ട്ടം 8.5 കി​ലോ​മീ​റ്റ​റി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ