Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

ലോക്ക്ഡൗൺ നീളും? പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോൺഫറൻസ്

തിങ്കളാഴ്ചത്തെ യോഗത്തിൽ സംസ്ഥാനങ്ങൾ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിക്കാനാണ് സാധ്യത

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗൺ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് നടത്തും. മാർച്ച് 22 മുതൽ നാലാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നത്.

തിങ്കളാഴ്ചത്തെ യോഗത്തിൽ സംസ്ഥാനങ്ങൾ നാല് പ്രധാന ആവശ്യങ്ങൾ ഉന്നയിക്കാനാണ് സാധ്യത. കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ട്രെയിനുകൾ, ഹോട്ട്സ്പോട്ടുകളിൽ കൂടുതൽ സാമ്പത്തിക സഹായങ്ങൾ, ചെറുകിട വ്യവസായികളേയും ദുർബലരെയും പിന്തുണയ്ക്കുന്നതിനുള്ള സാമ്പത്തിക വിഭവങ്ങൾ, അധിക പരിശോധനാ കിറ്റുകൾ, വെന്റിലേറ്ററുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയായിരിക്കും പ്രധാന ആവശ്യങ്ങൾ.

അതേസമയം, മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി ഡൽഹിയടക്കമുള്ള ആറ് സംസ്ഥാനങ്ങൾ രംഗത്തെത്തിയതായാണ് റിപ്പോർട്ട്. ഇക്കാര്യം ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കാം. ഡൽഹിക്കു പിന്നാലെ മഹാരാഷ്‌ട്ര, ബംഗാൾ, പഞ്ചാബ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥനങ്ങളും സമാന ആവശ്യം ഉന്നയിച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണെന്നാണ് സംസ്ഥനങ്ങളുടെ അഭിപ്രായം.

സംസ്ഥാനങ്ങളുടെ വരുമാനം പൂജ്യമായെന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലോക്ക്ഡൗണിൽ ഇളവുകൾ അനുവദിക്കണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞദിവസം ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സ്വീറ്റ് ഷോപ്പുകൾ, വാഹനങ്ങൾ, ഇലക്ട്രോണിക് ഷോറൂമുകൾ, റിപ്പയർ ഷോപ്പുകൾ, റീട്ടെയിൽ പ്രവർത്തനങ്ങൾ എന്നിവ ആരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വരുമാനമില്ലാത്ത ദരിദ്രയ കുടുംബങ്ങളെ സഹായിക്കാൻ 30,000 കോടി രൂപ ഫണ്ട് അനുവദിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആവശ്യപ്പെടുമെന്ന് മഹാരാഷ്ട്ര സംസ്ഥാന സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്രെയിനുകൾ അനുവദിച്ചില്ലെങ്കിൽ ബസ്സുകളിൽ കുടിയേറ്റക്കാരെ കയറ്റുന്നതിനുള്ള പ്രാഥമിക തയ്യാറെടുപ്പുകൾ സംസ്ഥാനം ആരംഭിച്ചതായി അവർ പറഞ്ഞു.

മെയ് മൂന്നിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തന്റെ സംസ്ഥാനത്തിന് മുന്നോട്ടുള്ള വഴി അവതരിപ്പിക്കുമെങ്കിലും, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രത്യേക സാമ്പത്തിക പാക്കേജിനുള്ള ആവശ്യം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുൻ കാലങ്ങളിലെ കുടിശ്ശിക ഒഴിവാക്കാനും സംസ്ഥാനത്തിന് ആവശ്യമായ അധിക ടെസ്റ്റിംഗ് കിറ്റുകൾ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

Read in English: On table in PM meeting with CMs today: Migrants, easing curbs, financial support

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: On table in pm meeting with cms today migrants easing curbs financial support

Next Story
യെസ് ബാങ്കുമായി ബന്ധപ്പെട്ട അഴിമതി: ഡിഎച്ച്എഫ്എൽ പ്രമോട്ടർമാർ അറസ്റ്റിൽDHFL, DHFL enforcement directorate, DHFL scam, DHFL RBI, DHLF investigation, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express