അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബ്, വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മനോജ് കാന്തി വിവാദത്തിലായി.
ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിക്കവെ മനോജ് കാന്തി വനിതാ മന്ത്രിയെ സ്പര്‍ശിക്കുന്നതായി വീഡിയോ ദ്യശ്യങ്ങളിൽ കാണാം. വനിതാ മന്ത്രി മനോജ് കാന്തിയുടെ കൈ തട്ടിമാറ്റുകയും ചെയ്യുന്നുണ്ട്.
Modi ji2,9,2019 ku tripura pucha oha
Ek udgatan pe tripura ki #bjpneta ki halat dekiye #santanachakma minister social welfare bar bar inki kamar par hat dalte #manojkantideb minister of youth affairs ek minister honeki bad khud suraksit nahi@abhisar_sharma @dhruv_rathee pic.twitter.com/oc0x2F8Aj8— Zakaria Ahmed (@zakariaahmed332) February 10, 2019
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമറിയിച്ചു. മനോജ് കാന്തിയോട് രാജിവച്ച് സ്ഥാനമൊഴിയാനാണ് ആവശ്യപ്പെടുന്നത്. ‘മന്ത്രി സ്ഥാനത്ത് നിന്നും മനോജ് കാന്തിയെ പുറത്താക്കുകയും വനിതാ മന്ത്രിയെ അപമാനിച്ചതിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് ഇത് സംഭവിച്ചത്,’ ലെഫ്റ്റ് ഫ്രണ്ട് കണ്‍വീനര്‍ ബിജാന്‍ ധാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ത്രിപുരയിലെ ഏക വനിതാ മന്ത്രിയെ പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും മറ്റ് പ്രധാന വ്യക്തിത്വങ്ങളുടേയും സാന്നിധ്യത്തില്‍ പൊതുവിടത്തില്‍ വച്ചാണ് മനോജ് കാന്തി അപമാനിച്ചതെന്നും ബിജാന്‍ ധാര്‍ പറഞ്ഞു. ത്രിപുരയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമെല്ലാം വർധിച്ചതായും അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ രാജിയും അറസ്റ്റും ആവശ്യപ്പെട്ട് മറ്റ് പ്രാദേശിക പാര്‍ട്ടികളും പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.