scorecardresearch

സൈന്യത്തിന് തുണയായി ഗ്രാമീണർ; മഞ്ഞിൽ കുടുങ്ങിയ സൈനികരെ രക്ഷിച്ചത് 15 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്

മഞ്ഞുവീഴ്ചയെത്തുടർന്ന് 11,000 അടി ഉയരത്തിൽ ഒറ്റപ്പെട്ടുപോയ ഇരുപതോളം ഇന്ത്യൻ സൈനികരെ ഗ്രാമവാസികൾ സുരക്ഷിതരായി താഴെയെത്തിച്ചു

മഞ്ഞുവീഴ്ചയെത്തുടർന്ന് 11,000 അടി ഉയരത്തിൽ ഒറ്റപ്പെട്ടുപോയ ഇരുപതോളം ഇന്ത്യൻ സൈനികരെ ഗ്രാമവാസികൾ സുരക്ഷിതരായി താഴെയെത്തിച്ചു

author-image
WebDesk
New Update
villagers help stranded Army

ജമ്മു: രാജ്യമാകെ റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷങ്ങളിലേക്ക് കടക്കാനൊരുങ്ങുമ്പോൾ ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ നടന്നത് സാഹസികമായ രക്ഷാദൗത്യമായിരുന്നു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് സമുദ്രനിരപ്പിൽ നിന്ന് 11,000 അടി ഉയരത്തിൽ ഒറ്റപ്പെട്ടുപോയ ഇരുപതോളം ഇന്ത്യൻ സൈനികരെ ഗ്രാമവാസികൾ സുരക്ഷിതരായി താഴെയെത്തിച്ചു.

Advertisment

ജനുവരി 23-ന് കിഷ്ത്വാർ അതിർത്തിയോട് ചേർന്നുള്ള ഗുന്ദന ബ്ലോക്കിലെ മോർച്ച ടോപ്പിൽ ഭീകരവിരുദ്ധ തിരച്ചിലിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചത്. എന്നാൽ ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച ഉണ്ടായതോടെ അഞ്ച് മുതൽ ആറ് അടി വരെ ഉയരത്തിൽ മഞ്ഞ് മൂടുകയും സൈനികർ അവിടെ കുടുങ്ങുകയുമായിരുന്നു. 

Also Read: അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ

ജനുവരി 18-ന് ഛത്രു ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഭീകരരുടെ നീക്കം തടയാനാണ് സൈന്യം പ്രദേശത്ത് കാവൽ നിന്നത്. ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഇല്ലാതെ സൈനികർ പ്രതിസന്ധിയിലായതോടെ, ഗുന്ദനയിലെ ആർമി പോസ്റ്റ് ഗ്രാമവാസികളുടെ സഹായം തേടി. 

ജനുവരി 25 രാവിലെ എട്ടരയോടെയാണ് ഗ്രാമവാസികൾ ദൗത്യം ആരംഭിച്ചത്. സൈന്യം നൽകിയ ഷൂസും ഗ്ലൗസും അണിഞ്ഞ്, കൈയ്യിൽ കരുതിയ മൺവെട്ടികളുമായി അവർ 15 കിലോമീറ്ററോളം കഠിനമായ മലനിരകളിലൂടെ മഞ്ഞ് നീക്കി നടന്നു. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 1.30-ഓടെ ഗ്രാമവാസികൾ സൈനികരുടെ അടുത്തെത്തി.

Also Read: 'അടുത്ത ആക്രമണം ഭീകരമായിരിക്കും'; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വൈകുന്നേരത്തോടെ സൈനികരെ സുരക്ഷിതമായി താഴെ ക്യാമ്പിലെത്തിക്കാൻ സാധിച്ചു. റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് നടന്ന ഈ സംഭവം സൈനികരും ജനങ്ങളും തമ്മിലുള്ള ഗാഢമായ ബന്ധത്തിന്റെ പ്രതീകമാണെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ സുനീൽ ബരത്വാൽ പറഞ്ഞു.

സമാനമായ മറ്റൊരു ദൗത്യത്തിൽ, ഭദേർവ-ചംബ റോഡിലെ ഛതർഗാല ടോപ്പിൽ നിന്ന് മഞ്ഞിൽ കുടുങ്ങിയ 40 സൈനികരെയും 20 സാധാരണക്കാരെയും ബോർഡർ റോഡ്സ് ഓർഗനൈസേഷനും രക്ഷപ്പെടുത്തിയിരുന്നു. കനത്ത മഞ്ഞുവീഴ്ച ഡോഡ, കിഷ്ത്വാർ മേഖലകളിലെ ജനജീവിതം വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.

Read More: ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരൻ കൊല്ലപ്പെട്ടു

Rescue Army Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: