കനപ്പെട്ട സ്നേഹം; മോദിയുടെ പിറന്നാളിന് സ്വർണ കിരീടം സംഭാവന നൽകി ആരാധകൻ

പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയാൽ ഹനുമാന് സ്വർണ കിരീടം നൽകാമെന്ന് താൻ പ്രതിജ്ഞയെടുത്തിരുന്നതായി അരവിന്ദ് സിങ് പറഞ്ഞു

pm modi birthday, നരേന്ദ്ര മോദിയുടെ പിറന്നാൾ, narendra modi birthday, പ്രധാനമന്ത്രിയുടെ പിറന്നാൾ, fan offers gold crown on pm modi's birthday, pm modi birthday today, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ വാരണാസിയിലെ ക്ഷേത്രത്തിലേക്ക് ആരാധകൻ 1.25 കിലോഗ്രാം ഭാരമുള്ള സ്വർണ കിരീടം സംഭാവന ചെയ്തു. സങ്കാത് മോചൻ ക്ഷേത്രത്തിലേക്കാണ് സ്വർണ കിരീടം സംഭാവന ചെയ്തത്.

Read More: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാൾ; ആഘോഷങ്ങൾ ഗുജറാത്തിൽ

പ്രധാനമന്ത്രി മോദി രണ്ടാം തവണ അധികാരത്തിൽ തിരിച്ചെത്തിയാൽ ഹനുമാന് സ്വർണ കിരീടം നൽകാമെന്ന് താൻ പ്രതിജ്ഞയെടുത്തിരുന്നതായി അരവിന്ദ് സിങ് പറഞ്ഞു. “ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി ജി രണ്ടാം തവണ സർക്കാർ രൂപീകരിച്ചാൽ 1.25 കിലോഗ്രാം ഭാരമുള്ള സ്വർണ കിരീടം ഭഗവാൻ ഹനുമാന് നൽകാമെന്ന് ഞാൻ പ്രതിജ്ഞ ചെയ്തിരുന്നു,” അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Read More: നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ 700 അടി നീളമുള്ള കേക്ക്; തൂക്കം കേട്ടാല്‍ ഞെട്ടും!

“കഴിഞ്ഞ 75 വർഷത്തിനിടയിൽ നടന്നിട്ടില്ലാത്ത വിധത്തിൽ രാഷ്ട്രം കെട്ടിപ്പടുക്കുന്നയാളാണ് അദ്ദേഹം (പ്രധാനമന്ത്രി മോദി). അതിനാൽ പ്രധാനമന്ത്രി മോദിയുടെയും ഇന്ത്യയുടെയും ഭാവി സ്വർണ്ണം പോലെ തിളങ്ങുമെന്ന വിശ്വാസത്തോടെ ഈ കിരീടം ഭഗവാൻ ഹനുമാന് ജന്മദിനത്തിന് ഒരു ദിവസം മുമ്പ് നൽകാമെന്ന് തീരുമാനിച്ചു. അദ്ദേഹത്തിന് വേണ്ടി കാശി ജനതയുടെ സമ്മാനമാണിത്,” ക്ഷേത്രത്തിലെ ഒരു പുരോഹിതൻ പറഞ്ഞു.

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിലായിരുന്നു ജന്മദിനാഘോഷം നടന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: On pm modis birthday fan donates 1 25 kg gold crown to varanasi temple

Next Story
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാൾ; ആഘോഷങ്ങൾ ഗുജറാത്തിൽpm modi birthday today, പ്രധാനമന്ത്രി നരേന്ദ്ര മോദി, narendra modi 69th birthday, നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം, sardar sarovar dam birthday modi visit,pm modi, narendra modi, modi, modi card, narendra modi live, narendra modi speech, narendra modi speech live, live narendra modi, modi quotes, pm modi wishes, pm modi birthday wishes, narendra modi wishes, narendra modi birthday wishes, modi birthday, modi age, pm modi, pm narendra modi, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express