ന്യൂഡൽഹി: പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നവരെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് മർദ്ദിക്കുകയും 16കാ​രനായ ജുനൈദിനെ കു​ത്തി​ക്കൊ​ല്ലുകയും ചെയ്​ത സംഭവത്തിൽ സഹോദരങ്ങളുടെ വെളിപ്പെടുത്തലുകൾ പുറത്ത്.

30ഓളം വ​രു​ന്ന ​ആ​ക്ര​മി​സം​ഘ​മാ​ണ്​ യു​വാ​ക്ക​ളെ നേ​രി​ട്ട​തെന്ന് ജുനൈദിന്റെ സഹോദരൻ ഷാഖിർ ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തി. സീ​റ്റി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വ​ർ​ഗീ​യ​മാ​യി മാ​റുകയായിരുന്നു. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ യാ​ത്ര​ക്കാ​രി​ലൊ​രാ​ള്‍ ക​ത്തി​യെ​ടു​ത്ത്​ ജു​നൈ​ദി​നെ കു​ത്തി. ക​മ്പാ​ർ​ട്​​മെന്റ് ര​ക്​​ത​ത്തി​ൽ കു​തി​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

‘അവർ ഞങ്ങളുടെ തൊപ്പി വലിച്ചെറിഞ്ഞു. എന്റെ സഹോദരന്റെ താടി പിടിച്ചു വലിച്ചു. ഞങ്ങൾ ബീഫ് കഴിക്കകുന്നവരാണെന്ന് പറഞ്ഞ് ആക്ഷേപിച്ചു. ഞങ്ങളുടെ ഗ്രാമത്തിൽ ബീഫ് ആരും കഴിക്കാറു പോലുമില്ല. ഞങ്ങൾ ബല്ലാഭ്ഗറിൽ എത്തിയപ്പോൾ അവർ കത്തിയെടുത്തു. അവർ ഞങ്ങളേക്കാൾ മുതിർന്നവരായിരുന്നു. മുപ്പതോളമാളുകളുണ്ട് അവർ. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു.’ താടിയെല്ലിന് കടുത്ത പരുക്കുകളുമായി ആശുപത്രിയിൽ കഴിയുന്ന ശാക്കിർ അനിയന്റെ ജീവൻ നഷ്ടമായ ദുരനുഭവം വിവരിക്കുന്നതിങ്ങനെ.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ച്ച സം​ഘം ബീ​ഫ്​ തീ​റ്റ​ക്കാ​ർ എ​ന്ന്​ ആ​ക്ഷേ​പി​ച്ചു​വെ​ന്ന്​ കൊ​ല്ല​പ്പെ​ട്ട ജു​നൈ​ദി​​​ന്റെ മറ്റൊരു സ​ഹോ​ദ​ര​ൻ ഹ​സീ​ബ്​ പ​റ​ഞ്ഞു. ‘നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​ട്ടും ആരും ഞങ്ങളുടെ സ​ഹാ​യ​ത്തി​ന്​ വ​ന്നി​ല്ല. ഭ​യം മൂ​ലം ബീ​ഫ്​ തി​ന്നു​ന്നു​വെ​ന്ന്​ പ​റ​ഞ്ഞ്​ ആ​ക്ഷേ​പി​ച്ച കാ​ര്യം താ​ൻ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞി​​ല്ല​’ ഹ​സീ​ബ്​ പ​റ​യുന്നു.

സ​ഹാ​യ​ത്തി​ന്​ ട്രെ​യി​നി​​​ന്റെ ചെ​യി​ൻ വ​ലി​ച്ച്​ നി​ർ​ത്തി​യി​ട്ടും കേ​ണ​പേ​ക്ഷി​ച്ചി​ട്ടും റെ​യി​ൽ​വേ പൊ​ലീ​സ്​ ഇ​ട​പെ​ടാ​ൻ കൂ​ട്ടാ​ക്കി​യി​ല്ലെ​ന്ന്​​ ആ​ക്ഷേ​പമുണ്ട്​. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സീ​റ്റി​​​ന്റെ പേ​രി​ലാ​ണ്​ ത​ർ​ക്കം തു​ട​ങ്ങി​യ​തെ​ന്നും നി​മി​ഷ​ങ്ങ​ൾ​ക്ക​കം വ​ലി​യ സം​ഘം എ​ത്തി ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കു​ചേ​രു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ്​ പ​റ​യു​ന്നു. ജുനൈദിൻറെ പോ​സ്​​റ്റു​മോ​ർ​ട്ടം ഹ​രി​യാ​ന​യി​ലെ പ​ല്‍വാ​ല​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ