ന്യൂഡൽഹി:​കുൽഭൂഷൺ യാദവിനെ തൂക്കിക്കൊല്ലാനുള്ള പാക്കിസ്ഥാൻ പരമോന്നത കോടതിയുടെ ഉത്തരവ് സംഭവത്തിൽ ഇന്ത്യയിൽ പുതിയ വിവാദത്തിന് ആരംഭം. ഈ വിധിക്കെതിരായി പാർലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കാനുള്ള പ്രമേയത്തിന്റെ കരട് തയ്യാറാക്കാൻ ശശി തരൂരിന്റെ സഹായം തേടിയെന്ന വാർത്ത തള്ളിക്കളഞ്ഞ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് രംഗത്ത് വന്നു. താൻ കൈകാര്യം ചെയ്യുന്ന വിദേശകാര്യ മന്ത്രാലയത്തിൽ അറിവുള്ള സെക്രട്ടറിമാർ ഒരുപാടുണ്ടെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

മല്ലികാർജുൻ ഖാർഗെയുടെ അനുമതിയോടെ ശശി തരൂരിന്റെ സഹായം വാങ്ങിയാണ് കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഈ കരട് തയ്യാറാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രമേയം തയ്യാറാക്കിയതെന്ന് സുഷമ സ്വരാജ് വ്യക്തമാക്കി.

“എന്റെ വകുപ്പിൽ കഴിവുള്ള ഉദ്യോഗസ്ഥർക്ക് ഒരു പഞ്ഞവുമില്ല. കാര്യശേഷിയുള്ള സെക്രട്ടറിമാരുടെ പിന്തുണ എനിക്കുണ്ട്.” ഇതായിരുന്നു ട്വിറ്ററിൽ സുഷമ സ്വരാജ് കുറിച്ചത്. ഇതോടൊപ്പം ഇന്ത്യ ടുഡേ യുടെ ഓൺലൈൻ മാധ്യമത്തിൽ ശശി തരൂരിന്റെ സഹായം തേടിയതായി പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും അവർ നൽകി.

“ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. ദുരുദ്ദേശത്തോടെ സൃഷ്ടിച്ച വാർത്തയാണിത്” തൊട്ടടുത്ത ട്വിറ്റർ പോസ്റ്റിൽ സുഷമ വ്യക്തമാക്കി.

ക​ൽ​ഭൂ​ഷ​ൻ സം​ഭ​വ​ത്തി​ൽ പാക്കിസ്ഥാനെതിരെ പാ​ർ‌​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ്ര​മേ​യ​ത്തി​ന്‍റെ ക​ര​ട് ത​യാ​റാ​ക്കാ​ന്‍ സു​ഷ​മ സ്വ​രാ​ജ് കോ​ൺ​ഗ്ര​സ് എം​പിയെ സമീപിച്ചുവെന്നാണ് വാർത്ത പുറത്തുവന്നത്.

തരൂര്‍, കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ‌ ഖാ​ർ​ഗെ​യു​ടെ അ​നു​മ​തിയോടെ സഹായം നൽകിയെന്നായിരുന്നു വാർത്ത. തരൂരാണ് പ്രമേയം തയ്യാറാക്കിയതെന്നും വാർത്ത വന്നു. ഇക്കാര്യം സ്ഥിരീകരിച്ച ശശി തരൂർ, കു​ൽ​ഭൂ​ഷ​ണി​ന് എ​തി​രാ​യ പാ​ക് ന​ട​പ​ടി ഇ​ന്ത്യ​യി​ലെ എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് എൻഡിടിവി യോട് പറഞ്ഞിരുന്നതായാണ് റിപ്പോർട്ട്. ഇ​ത്ത​ര​മൊ​രു ദൗ​ത്യം ത​ന്നെ ഏ​ൽ​പ്പി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ശ​ശി ത​രു​ർ എന്‍ഡിടിവിയോട് പ​റ​ഞ്ഞു.

2008 മും​ബൈ ആ​ക്ര​മ​ണ​ത്തി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ൻ സാ​ഖി​യു​ർ റ​ഹ്മാ​ൻ ല​ഖ്‌​വി​യെ പാ​കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ച​തി​നെ​തി​രെ പ്രസ്താവന തയ്യാറാക്കാന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ ആവശ്യപ്പെട്ടത് തരൂരിനോട് ആയിരുന്നു. അന്നും ആ ചുമതല തരൂര്‍ ഭംഗിയായി നിര്‍വഹിച്ചു.

കുല്‍ഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പാക്കാനുളള തീരുമാനവുമായി മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് സുഷമ സ്വരാജ് പ്രസ്താവനയില്‍ പറഞ്ഞത്. കുല്‍ഭൂഷൺ ജാദവ് കുറ്റക്കാരനാണെന്നതിന് തെളിവില്ല. ജാദവിനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകും. ജാദവിന് ആവശ്യമായ നിയമസഹായം ഇന്ത്യ ലഭ്യമാക്കും. യുഎന്നിൽ ഉൾപ്പെടെ മറ്റു ഉന്നത തലത്തിലും ഇന്ത്യ ഈ വിഷയം മുന്നോട്ടു കൊണ്ടുവരാൻ ശ്രമിക്കുമെന്നും സുഷമസ്വരാജ് പാർലമെന്റിൽ പറഞ്ഞു.

ജാദവിന്റെ കുടുംബാംഗങ്ങളുമായി സർക്കാർ നിരന്തര സമ്പർക്കത്തിലാണ്. എന്ത് വിലകൊടുത്തും ജാദവിനെ ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്നും സുഷമ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ