Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

57 വർഷം മുമ്പ് കളവ് പോയ ബുദ്ധവിഗ്രഹം 72-ാം സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്‌ക്കു തിരികെ നല്‍കി ബ്രിട്ടന്‍

1961ല്‍ നഷ്ടപ്പെട്ട 14 വിഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇത്.

buddhah

ലണ്ടന്‍: 57 വര്‍ഷങ്ങള്‍ക്കു മുമ്പ് ബിഹാറിലെ നളന്ദ മ്യൂസിയത്തില്‍ നിന്നും കളവു പോയ ബുദ്ധ വിഗ്രഹം, ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനത്തില്‍ ബ്രിട്ടൻ തിരിച്ചു നല്‍കി. വെങ്കലവും വെള്ളിയും ചേര്‍ത്തു നിര്‍മ്മിച്ച വിഗ്രമാണിത്. 1961ല്‍ നഷ്ടപ്പെട്ട 14 വിഗ്രഹങ്ങളില്‍ ഒന്നായിരുന്നു ഇത്. പല കൈകളിലൂടെ മാറിമറിഞ്ഞാണ് ഇത് ലണ്ടനില്‍ ലേലത്തില്‍ എത്തിയത്.

വിഗ്രഹം ഇന്ത്യയിലേതാണെന്ന് ഇതിന്റെ ഡീലറും ഉടമസ്ഥനും തിരിച്ചറിഞ്ഞതോടെയാണ് സംഭവങ്ങളില്‍ വഴിത്തിരിവുണ്ടാകുന്നത്. മെട്രോപൊളിറ്റന്‍ പൊലീസിന്റെ സഹായത്തോടെയാണ് ഇത് തിരിച്ചേല്‍പ്പിച്ചത്.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വ്യാപാര മേളയില്‍ വച്ച് അസോസിയേഷന്‍ ഓഫ് റിസര്‍ച്ച് ഇന്റു ക്രൈംസ് എഗൈന്‍സ്റ്റ് ആര്‍ട്ടിലെ ലിന്റ ആല്‍ബേര്‍ട്ട്‌സണ്‍, ഇന്ത്യാ പ്രൈഡ് പ്രൊജക്ടിലെ വിജയ് കുമാര്‍ എന്നിവര്‍ വിഗ്രഹം തിരിച്ചറിയുകയായിരുന്നു. ഇവര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു. യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായ വൈ.കെ.സിന്‍ഹയ്ക്കാണ് സ്വാതന്ത്ര്യദിനത്തില്‍ വിഗ്രഹം കൈമാറിയത്.

ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ ഈ വിഗ്രഹം തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് മെട്രോ പൊളിറ്റന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഷെയ്‌ലാ സ്‌റ്റെവാര്‍ട്ട് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: On independence day uk returns indian buddha statue stolen 57 years ago

Next Story
Kerala Rains: മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറച്ചു കൊണ്ടു വരണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്Kerala Rains Chief Minister Pinarayi vijayan writes to Tamilnadu Chief Minister Edappadi K Palaniswami on Mullaperiyar
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express