ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍ കശ്മീരിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും രാഷ്ട്രീയ നേതാവുമായ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം.
‘സ്വാതന്ത്രദിനാശംസകള്‍! രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനായി പൊരുതിയ സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് സല്യൂട്ട്. എന്നാല്‍ ഇന്ത്യയുടെയും കശ്മീരിന്റെയും മകനായ ഷാ ഫൈസലിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ഐ.എ.എസിന് ഉന്നത റാങ്ക് വാങ്ങിയപ്പോള്‍ അദ്ദേഹത്തെ ഒരു ഹീറോയെപ്പോലെയാണ് വാഴ്ത്തിയത്. അദ്ദേഹം ഇന്ന് എങ്ങനെയാണ് പൊതു സുരക്ഷയ്ക്ക് ഭീഷണിയായിത്തീര്‍ന്നത്?’ എന്നായിരുന്നു ചിദംബരത്തിന്റെ ട്വീറ്റ്.
Why is freedom being denied to a son of India and Kashmir, Shah Faesal? Only a few years ago, when he topped the IAS, he was celebrated as a hero, today how has he become a threat to public safety?
— P. Chidambaram (@PChidambaram_IN) August 15, 2019
ജമ്മു കശ്മീര്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലില്‍ വെച്ചതിനെയും ചിദംബരം ചോദ്യം ചെയ്തു. ‘ഓഗസ്റ്റ് 6 മുതല്‍ ജമ്മു കശ്മീരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സ്വാതന്ത്ര്യം നിഷേധിച്ചിരിക്കുകയാണ്, അത് എന്തുകൊണ്ടാണ്? വിഘടനവാദികള്‍ക്കെതിരെയും തീവ്രവാദത്തിനെതിരെയും പോരാടിയ രാഷ്ട്രീയ നേതാക്കളെ പൂട്ടിയിടുന്നത് എന്തുകൊണ്ടാണ്?’ ചിദംബരം ചോദിച്ചു.
Why is freedom being denied to three former CMs of J&K since August 6th?
Why are two former CMs under virtual solitary confinement and one former CM under house arrest?
Why are political leaders who fought secessionists and militants locked up?
— P. Chidambaram (@PChidambaram_IN) August 15, 2019
ഷാ ഫൈസലിനെ ന്യൂഡല്‍ഹിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളത്തില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഷാ ഫൈസലിനെ ശ്രീനഗറില്‍ തിരികെ എത്തിച്ച് വീട്ടുതടങ്കലിലാക്കുകയായിരുന്നു. പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് നടപടി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിക്കെതിരെ ഫൈസല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രത്തിലെ ദുരന്തമെന്നായിരുന്നു തീരുമാനത്തെ ഷാ ഫൈസല്‍ വിശേഷിപ്പിച്ചത്. തങ്ങളുടെ വ്യക്തിത്വവും ചരിത്രവും ഭൂമിയിലുള്ള അവകാശവും നിലനില്‍പ്പിനുള്ള അവകാശവുമെല്ലാം അവസാനിക്കുകയാണെന്ന് എല്ലാവര്ക്കും ബോധ്യമാകുന്ന ഘട്ടമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഓഗസ്റ്റ് അഞ്ചിനാണ് റദ്ദാക്കിയത്. ഓഗസ്റ്റ് നാല് മുതല്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നീട് നിരോധനാജ്ഞ എടുത്തുമാറ്റിയെങ്കിലും വീണ്ടും പ്രഖ്യാപിച്ചു. 400 ഓളം നേതാക്കള്‍, മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമുള്പ്പടെ താഴ്വരയില് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook