scorecardresearch

മണിപ്പൂരിൽ വീണ്ടും സംഘർഷം; യുവാവിനെ വെടിവെച്ചുകൊന്നു, ദൃശ്യങ്ങൾ പുറത്ത്

പുറത്തുവന്ന ഒരു മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുട്ടത്ത് നിലത്തിരിക്കുന്ന യുവാവ് അക്രമികൾക്ക് മുന്നിൽ കൈകൂപ്പി ജീവനായി അപേക്ഷിക്കുന്നത് കാണാം

പുറത്തുവന്ന ഒരു മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുട്ടത്ത് നിലത്തിരിക്കുന്ന യുവാവ് അക്രമികൾക്ക് മുന്നിൽ കൈകൂപ്പി ജീവനായി അപേക്ഷിക്കുന്നത് കാണാം

author-image
WebDesk
New Update
Manipur vio rep image

പ്രതീകാത്മക ചിത്രം

ഇംഫാൽ: മാസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം മണിപ്പൂരിൽ വീണ്ടും അക്രമം. കുക്കി-സോ വിഭാഗം ഭൂരിപക്ഷമുള്ള ചുരാചന്ദ്പൂർ ജില്ലയിൽ മെയ്തേയ് വിഭാഗത്തിൽപ്പെട്ട യുവാവിനെ അജ്ഞാതരായ സായുധ സംഘം വെടിവെച്ചുകൊന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

Advertisment

Also Read: വാഗ്ദാനം മാർബിൾ പ്രതിമ, നൽകിയത് പ്ലാസ്റ്റിക് കൊണ്ട് നിർമിച്ചത്; വിവാദമായി സ്വാതന്ത്ര്യസമര സേനാനിയുടെ സ്മാരകം

മണിപ്പൂർ താഴ്വരയിലെ കക്ചിംഗ് ഖുനൗ സ്വദേശിയായ മായംഗ്ലാംബം ആണ് കൊല്ലപ്പെട്ടത്. കുക്കി-സോ വിഭാഗത്തിൽപ്പെട്ട ചിംഗ്‌നു ഹാവോകിപ്പിനെ വിവാഹം കഴിച്ച ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി ചുരാചന്ദ്പൂർ ടൗണിന് സമീപമുള്ള നാഥ്ജംഗ് ഗ്രാമത്തിൽ ഭാര്യയോടൊപ്പമായിരുന്നു താമസം. സാധാരണയായി നേപ്പാളിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാൾ ഒരു മാസം മുൻപാണ് ഗ്രാമത്തിലെത്തിയത്.

Also Read: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്ക് തടയിടാൻ കേന്ദ്ര സർക്കാരിന്റെ നിർണായക ഇടപെടൽ; വരുന്നു കിൽ സ്വിച്ച്

ബുധനാഴ്ച വൈകുന്നേരം ഏഴിനും 7.30-നും  ഇടയിലാണ് കൊലപാതകം നടന്നത്. പുറത്തുവന്ന ഒരു മിനിറ്റ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ഇരുട്ടത്ത് നിലത്തിരിക്കുന്ന യുവാവ് അക്രമികൾക്ക് മുന്നിൽ കൈകൂപ്പി ജീവനായി അപേക്ഷിക്കുന്നത് കാണാം. തുടർന്ന് ഇയാൾക്ക് നേരെ രണ്ട് തവണ വെടിയുതിർക്കുകയായിരുന്നു. സംസ്ഥാനത്ത് ജനകീയ സർക്കാർ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പരിഹസിച്ചുകൊണ്ട് നോ പീസ് നോ പോപ്പുലർ എന്ന സന്ദേശവും വീഡിയോയിൽ ചേർത്തിട്ടുണ്ട്.

Also Read: ഒഡീഷയിൽ വൻ ബാങ്ക് കവർച്ച; സെക്യൂരിറ്റി ഇല്ലാത്ത ബാങ്കിൽനിന്ന് 5 കോടിയുടെ സ്വർണം കൊള്ളയടിച്ചു

സംഭവം ചുരാചന്ദ്പൂർ എസ്പി ഗൗരവ് ഡോഗ്ര സ്ഥിരീകരിച്ചു. ഗ്രാമവാസികൾക്കും അധികൃതർക്കും യുവാവ് അവിടെ താമസിക്കുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും സായുധരായ അക്രമികൾ ഗ്രാമത്തിലെത്തി ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും എസ്പി അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ട് ഫെബ്രുവരി 14-ന് ഒരു വർഷം തികയാനിരിക്കെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും വിവിധ വിഭാഗങ്ങളും തമ്മിൽ ചർച്ചകൾ നടന്നു വരുന്ന സാഹചര്യത്തിൽ ഈ കൊലപാതകം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ജനകീയ സർക്കാർ രൂപീകരിക്കുന്നതിന് മുന്നോടിയായി കുക്കി-സോ വിഭാഗങ്ങൾ പ്രത്യേക കേന്ദ്രഭരണ പ്രദേശം ഉൾപ്പെടെയുള്ള നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Read More: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനം: യുദ്ധമുഖത്തെ സേനാവിന്യാസങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും

Manipur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: