കരീംനഗര്‍: അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് എട്ടു വയസുകാരന്‍ മരിച്ചു. തെലങ്കാനയിലെ കരീംനഗര്‍ ജില്ലയില്‍ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. റോഡ് മുറിച്ച് കടക്കവെയാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
അക്ഷയ് എന്ന കുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം ബന്ധു വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്. അമ്മയുടെ കൈവിടുവിച്ച കുട്ടി റോഡിന്റെ മറുവശത്തേക്ക് ഓടുകയായിരുന്നു. അമിതവേഗത്തില്‍ വന്ന ബൈക്ക് കുട്ടിയെ ഇടിച്ചിടുകയും കുട്ടി വായുവില്‍ ഉയര്‍ന്ന് ശക്തിയായി റോഡില്‍ തലയിടിച്ച് വീഴുകയും ചെയ്തു. നാട്ടുകാര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ