ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന് ഒരാഴ്ച്ചയ്ക്ക് ഇപ്പുറം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമ്പത്തിക തട്ടിപ്പുനടത്തുന്നവർക്കെതിരായി ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം അപഹരിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ നീരവ് മോദി തട്ടിയെടുത്തതിനെ കുറിച്ചായിരുന്നു മോദിയുടെ പരോക്ഷ വിമര്‍ശനം. വായ്പാ തട്ടിപ്പ് കേസിൽ മാതൃകാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഒരു തരത്തിലുള്ള അഴിമതിയും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു നാല് വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറിയതായും മോദി പറഞ്ഞു. 2013 ൽ ഗ്ലോബൽ ജിഡിപിയിൽ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമായിരുന്നു. എന്നാൽ ഇന്ന് ഇത് 3.1 ശതമാനമായി വർധിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.