/indian-express-malayalam/media/media_files/uploads/2017/09/narendra-modi.jpg)
ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ഞെട്ടിച്ച കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന് ഒരാഴ്ച്ചയ്ക്ക് ഇപ്പുറം പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രാ​യി ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പണം അപഹരിക്കുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 കോടി രൂപ നീരവ് മോദി തട്ടിയെടുത്തതിനെ കുറിച്ചായിരുന്നു മോദിയുടെ പരോക്ഷ വിമര്‍ശനം. വാ​യ്പാ ത​ട്ടി​പ്പ് കേ​സി​ൽ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു ത​ര​ത്തി​ലു​ള്ള അ​ഴി​മ​തി​യും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ മൂ​ന്നു നാ​ല് വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ ലോ​ക​ത്തി​ലെ വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി​യാ​യി മാ​റി​യ​താ​യും മോ​ദി പ​റ​ഞ്ഞു. 2013 ൽ ​ഗ്ലോ​ബ​ൽ ജി​ഡി​പി​യി​ൽ ഇ​ന്ത്യ​യു​ടെ വി​ഹി​തം 2.4 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന് ഇ​ത് 3.1 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്നതായും അ​ദ്ദേ​ഹം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us