Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

കോവിഡ്ഷീൽഡ്: ചെന്നൈ സംഭവം മൂലം വാക്സിൻ പരീക്ഷണം നിർത്തേണ്ടെന്ന് കേന്ദ്രസർക്കാർ

ഇത്തരം ആരോപണങ്ങളിൽ കേന്ദ്രസർക്കാരിനോ ഐസിഎംആറിനോ യാതൊരു പങ്കും വഹിക്കാനില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രതികരിച്ചു

Covid vaccine trial, Coronavirus vaccine adverse reaction, Serum Institute of India, Covid-19 vaccine India trial, ICMR, Vaccine latest news, Chennai news, Indian express news

ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ‌്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐ‌ഐ) വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങളുടെ കാരണം കണ്ടെത്തുന്നതിന് നിരവധി പരിശോധനകൾ നടന്നുവരികയാണെന്ന് കേന്ദ്രസർക്കാർ. പരീക്ഷണത്തിൽ പങ്കെടുത്ത ചെന്നൈ സ്വദേശിയായ 40കാരൻ, പരീക്ഷണത്തെ തുടർന്ന് തനിക്ക് ഗുരുതര പാർശ്വഫലങ്ങളുണ്ടായെന്ന് ആരോപിച്ച് സെറം ഇൻസ്റ്റിറ്റ‌്യൂട്ടിൽ നിന്ന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാരണത്താൽ പരീക്ഷണം നിർത്തിവയ്‌ക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ.

ഇത്തരം ആരോപണങ്ങളിൽ കേന്ദ്രസർക്കാരിനോ ഐസിഎംആറിനോ യാതൊരു പങ്കും വഹിക്കാനില്ലെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രതികരിച്ചു.

സ്വതന്ത്ര മോണിറ്ററിംഗ് ബോഡികൾ അയച്ച രേഖകളുടെ അടിസ്ഥാനത്തിൽ റെഗുലേറ്റർ നടത്തിയ പ്രാഥമിക വിലയിരുത്തൽ “ഈ പരീക്ഷണങ്ങൾ നിർത്തേണ്ടതില്ല” എന്നാണെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

Read More: രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം

ഓക്‌സ്‌ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത വാക്‌സിനിലെ ഇന്ത്യൻ പങ്കാളികളാണ് ഐസിഎംആറും, എസ്‌ഐഐയും. പരീക്ഷണത്തിൽ പങ്കെടുത്തയാളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും വാക്സിൻ പരീക്ഷണവും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അപകീർത്തിപരത്തുന്ന തരത്തിലുള്ള ആരോപണം ഉന്നയിച്ചതിന് 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും എസ്‌ഐ‌ഐ ഞായറാഴ്ച പറഞ്ഞിരുന്നു.

വാക്സിനേഷനെത്തുടർന്ന് തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ എൻസെഫലോപ്പതി എന്ന അവസ്ഥ തനിക്ക് വന്നുചേർന്നെന്നും എല്ലാ പരിശോധനകളും പരിശോധന വാക്സിൻ മൂലമാണ് ആരോഗ്യത്തിന് പ്രശ്നം വന്നതെന്നാണ് സ്ഥിരീകരിച്ചതെന്നും പരാതിക്കാരൻ പറയുന്നു.

വാക്സിൻ അതിനെക്കുറിച്ച് പറയുന്നത് പോലെ സുരക്ഷിതമല്ലെന്നും വാക്സിൻ കാരണം തനിക്കുണ്ടായ പ്രതികൂല ഫലം മറച്ചുവെക്കാൻ എല്ലാ പങ്കാളികളും ശ്രമിക്കുകയാണെന്നും ഇത് എടുത്തതിനുശേഷം തനിക്ക് ഉണ്ടായ ആഘാതം. ‘വ്യക്തമായി തെളിയിക്കുന്നു’ എന്ന് അദ്ദേഹം പറഞ്ഞു.

ഒരു ഇലക്ട്രോസെൻസ്ഫലോഗ്രാം (ഇഇജി) പരിശോധനയിൽ തലച്ചോറിനെ ഭാഗികമായി ബാധിച്ചതായി കാണിച്ചു. ഒരു സൈക്യാട്രിക് പരിശോധനയിൽ വെർബൽ, വിഷ്വൽ മെമ്മറി പ്രവർത്തനങ്ങളിൽ നേരിയ കുറവുണ്ടെന്നും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളിൽ കുറവുണ്ടെന്നും കണ്ടെത്തി.

“ന്യൂറോളജിക്കലായും മാനസികമായും അദ്ദേഹം കടുത്ത കഷ്ടപ്പാടുകളിലൂടെ കടന്നുപോയി. വാക്സിൻ അദ്ദേഹത്തിൽ ഒരു ന്യൂറോളജിക്കൽ ബ്രേക്ക്ഡൗണിന് കാരണമായി,” എന്ന് മനശാസ്ത്ര പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.

ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഓക്സ്ഫോർഡ് വാക്സിൻ ട്രയൽ ചീഫ് ഇൻവെസ്റ്റിഗേറ്റർ പ്രൊഫസർ ആൻഡ്രൂ പൊള്ളാർഡ്, ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് ലബോറട്ടറീസ്, ആസ്ട്ര സെനേക്ക യുകെ എന്നിവർക്കും ലീഗൽ നോട്ടീസ് നൽകിയിട്ടുണ്ട്.

Read More: ‘കോവിഡ്‌ഷീൽഡ്’ വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളെന്ന് ആരോപണം; നിഷേധിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: On adverse reaction claim from chennai centre says no need to stop vaccine trial

Next Story
രാജ്യത്തെ എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല; കേന്ദ്ര ആരോഗ്യമന്ത്രാലയം
The moderation of comments is automated and not cleared manually by malayalam.indianexpress.com