scorecardresearch
Latest News

ഇന്ത്യയില്‍ ‘സമീപ ഭാവിയില്‍’ കോവിഡ് മരണനിരക്ക് ഉയരുമെന്ന് യുഎന്‍ മുന്നറിയിപ്പ്

താരതമ്യേന മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ പുരോഗതി ദക്ഷിണേഷ്യയില്‍ പുതിയ വകഭേദങ്ങള്‍ക്കും ആവര്‍ത്തിച്ചുള്ള പൊട്ടിപ്പുറപ്പെടലുകള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Omicron, Covid19, Covid new discharge policy, Covid new discharge policy Kerala, Revised patient discharge policy Kerala, Veena George, Covid patient discharge policy Kerala, Covid test result timing, veena george, veena george on Covid test result timing, Covid restrictions Kerala, Covid19 surge kerala, Covid19 cases kerala, omicron cases kerala, kerala news, latest news, latest kerala news, malayalam news, latest malayalam news, covid19 news, omicron news, indian express malayalam, ie malayalam

ന്യൂയോർക്ക്: ഇന്ത്യയില്‍ 2021 ഏപ്രിലിനും ജൂണിനുമിടയില്‍ 2.4 ലക്ഷം പേരുടെ ജീവനെടുത്ത കോവിഡ്-19 ഡെല്‍റ്റ വകഭേദത്തിന്റെ മാരക തരംഗത്തിനു ‘സമാനമായ എപ്പിസോഡ്’ സമീപഭാവിയില്‍ സംഭവിക്കുമെന്നു ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.

ഉയര്‍ന്ന വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പടരുന്നതോടെ മനുഷ്യജീവനെയും സമ്പത്തിനെയും വീണ്ടും വലിയ തോതില്‍ ബാധിച്ചേക്കുമെന്നു യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് (ഡബ്ല്യുഇഎസ്പി) 2022 റിപ്പോര്‍ട്ട് പറയുന്നു.

”ഇന്ത്യയില്‍, ഡെല്‍റ്റ വകഭേദത്തിന്റെ മാരകമായ ഒരു തരംഗം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 2.4 ലക്ഷം മനുഷ്യജീവന്‍ അപഹരിക്കുകയും സാമ്പത്തിക വീണ്ടെടുക്കല്‍ തടസപ്പെടുത്തുകയും ചെയ്തു. സമാനമായ എപ്പിസോഡുകള്‍ സമീപകാലത്തും ഉണ്ടായേക്കാം,” റിപ്പോര്‍ട്ട് പറയുന്നു.

”സാര്‍വത്രിക വാക്‌സിനേഷന്‍ ഉള്‍പ്പെടുന്ന ഏകോപിതവും സുസ്ഥിരവുമായ ആഗോള സമീപനമില്ലെങ്കില്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ സമഗ്രവും സുസ്ഥിരവുമായ വീണ്ടെടുക്കലിനു കോവിഡ് മഹാമാരി വലിയ അപകടസാധ്യത സൃഷ്ടിക്കുന്നത് തുടരും,” ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക-സാമൂഹിക കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ജനറല്‍ ലിയു സെന്‍മിന്‍ പറഞ്ഞു.

Also Read: കോവിഡ് വാക്‌സിന്‍: ആവര്‍ത്തിച്ചുള്ള ബൂസ്റ്ററുകള്‍ വേണ്ട; ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ്

കോവിഡ് രണ്ടാം തരംഗം ഇന്ത്യയിലുടനീളം വലിയ നാശം വിതച്ചിരുന്നു. മരണസംഖ്യ ക്രമാതീതമായി വര്‍ധിച്ചതിനൊപ്പം പോസിറ്റീവ് കേസുകളിലെ കുതിപ്പ് ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ക്കു വെല്ലുവിളിയായി. ആഗോളതലത്തില്‍ ഡെല്‍റ്റ വകഭേദം ബാധിച്ചവരുടെ എണ്ണത്തെ ഉടന്‍ മറികടക്കുന്ന തരത്തിലാണ് ഒമിക്രോണ്‍ കേസുകളുടെ വ്യാപനം. ഒമിക്രോണ്‍ കേസുകളുടെ വര്‍ധനയ്ക്കു രാജ്യവും സാക്ഷ്യം വഹിക്കുകയാണ്.

താരതമ്യേന മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ പുരോഗതി ദക്ഷിണേഷ്യയില്‍ പുതിയ വകഭേദങ്ങള്‍ക്കും ആവര്‍ത്തിച്ചുള്ള പൊട്ടിപ്പുറപ്പെടലുകള്‍ക്കും കാരണമാകുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക പരിമിതികളും അപര്യാപ്തമായ ആഗോള വാക്‌സിന്‍ വിതരണവും ചില രാജ്യങ്ങളില്‍ പൂര്‍ണമായ വീണ്ടെടുക്കലിനെ പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു.

2021 ഡിസംബര്‍ ആദ്യം വരെ, ബംഗ്ലാദേശ്, നേപ്പാള്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ ജനസംഖ്യയുടെ 26 ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമാണ് പൂര്‍ണ വാക്‌സിനേഷന്‍ ലഭിച്ചത്. അതേസമയം, ഭൂട്ടാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ജനസംഖ്യ 64 ശതമാനത്തിനു മുകളിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയില്‍ ഇതുവരെ 1,54,61,39,465 വാക്‌സിനേഷന്‍ ഡോസുകള്‍ നല്‍കിയതാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Omicron third wave un report warns of rise in deaths in india in near future