scorecardresearch

Latest News

മുൻ വകഭേദങ്ങളെക്കാൾ കൂടുതൽ സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ഒമിക്രോൺ നിലനിൽക്കും: പഠനം

ഒമിക്രോൺ വകഭേദങ്ങൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ജീവിക്കാൻ കഴിയുമെന്നാണ് കണ്ടെത്തൽ

Omicron, Covid

ടോക്കിയോ: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ചർമ്മത്തിൽ 21 മണിക്കൂറിലധികവും പ്ലാസ്റ്റിക് പ്രതലങ്ങളിൽ എട്ട് ദിവസത്തിലധികവും ജീവിക്കുമെന്ന് പഠനം. അതുകൊണ്ട് തന്നെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗം വ്യാപിക്കുന്നതിന് കാരണമാകുമെന്നും പഠനം പറയുന്നു.

ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറൽ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷകർ കൊറോണ വൈറസിന്റെ വുഹാൻ സ്‌ട്രെയിനും മറ്റു ആശങ്കയുടെ എല്ലാ വകഭേദങ്ങളും (Variant of Concern – VOC) തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങൾ വിശകലനം ചെയ്തു നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ബയോ ആർസ്കിവ് (BioRxiv) ൽ അടുത്തിടെ പോസ്റ്റ് ചെയ്ത ഇതുവരെ പിയർ-റിവ്യൂ ചെയ്ത പഠനത്തിൽ, ആൽഫ, ബീറ്റ, ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്ക് വുഹാൻ സ്‌ട്രെയിനേക്കാൾ രണ്ടിരട്ടിയിലധികം സമയം പ്ലാസ്റ്റിക്കിലും ചർമ്മത്തിലും ജീവിക്കാൻ കഴിയുമെന്ന് കണ്ടെത്തി.

ഈ ആശങ്കയുടെ വകഭേദങ്ങൾ സമ്പർക്കം മൂലമുള്ള രോഗവ്യാപനം ഗണ്യമായി ഉയർത്തുമെന്നും പഠനം നടത്തിയവർ പറഞ്ഞു.

“ആശങ്കയുടെ വകഭേദങ്ങളിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക സ്ഥിരത ഒമിക്രോണിന് ഉണ്ടെന്ന് പഠനം കാണിച്ചു, ഡെൽറ്റ വകഭേദത്തെ മാറ്റി അതിവേഗം വ്യാപിക്കാൻ ഒമിക്രോണിന് കഴിഞ്ഞതിന് കാരണങ്ങളിൽ ഒന്ന് ഇതായിരിക്കാം,” അവർ പറഞ്ഞു.

പ്ലാസ്റ്റിക് പ്രതലങ്ങളിൽ, ഒറിജിനൽ സ്‌ട്രെയിൻ, ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളുടെയും ശരാശരി അതിജീവന സമയം യഥാക്രമം 56 മണിക്കൂർ, 191.3 മണിക്കൂർ, 156.6 മണിക്കൂർ, 59.3 മണിക്കൂർ, 114 മണിക്കൂർ എന്നിങ്ങനെയാണ് എന്നാണ് പഠനം കാണിക്കുന്നത്. അതേസമയം ഒമിക്രോണിൽ ഇത് 193.5 മണിക്കൂറാണെന്നാണ് ഗവേഷകർ പറയുന്നത്.

“സ്കിൻ സാമ്പിളുകളിൽ, ആദ്യ വേരിയന്റിന് 8.6 മണിക്കൂറും ആൽഫയ്ക്ക് 19.6 മണിക്കൂറും ബീറ്റയ്ക്ക് 19.1 മണിക്കൂറും ഡെൽറ്റയ്ക്ക് 16.8 മണിക്കൂറും ഒമിക്രോണിന് 21.1 മണിക്കൂറുമാണ് ശരാശരി അതിജീവന സമയം,” അവർ പറഞ്ഞു.

Also Read: ഒമിക്രോൺ ആശങ്ക: നിങ്ങളുടെ കുഞ്ഞിന്റെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ആൽഫ, ബീറ്റ വകഭേദങ്ങൾക്കിടയിൽ അതിജീവന സമയങ്ങളിൽ കാര്യമായ വ്യത്യാസമില്ല, അവയ്ക്ക് സമാനമായ പാരിസ്ഥിതിക സ്ഥിരതയായിരുന്നു, ഇത് മുൻ പഠനങ്ങളുടെ ഫലങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഗവേഷകർ പറയുന്നു.

അതേസമയം ഈ വകഭേദങ്ങൾ എല്ലാം തന്നെ എഥനോൾ ഉപയോഗിച്ചാൽ 15 സെക്കൻഡുകൾക്കുള്ളിൽ നിർജീവമാകുമെന്നും ഗവേഷകർ പറയുന്നു. അതുകൊണ്ട് തന്നെ ലോകാരോഗ്യ സംഘടന നിലവിൽ പറഞ്ഞിട്ടുള്ള സാനിറ്റൈസർ ഉപയോഗവും കൈ കഴുകലും പിന്തുണ്ടരുന്നത് വ്യാപനം തടയുന്നതിന് സഹായിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Omicron survives much longer on plastic skin than earlier coronavirus variants study