scorecardresearch
Latest News

Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ്

കൂടുതൽ പകർച്ചാശേഷിക്ക് സാധ്യതയുള്ള ഒമിക്രോൺ വകഭേദം ആദ്യമായി നവംബർ 24-ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്

Omicron| ഇന്ത്യയിൽ സ്ഥിരീകരിച്ച ഒമിക്രോൺ വകഭേദം: ഇതുവരെ ലഭ്യമായ വിവരങ്ങൾ ഇവയാണ്
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കർണാടകയിൽ കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ രണ്ട് കേസുകൾ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യാഴാഴ്ച അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും എന്നാൽ കോവിഡിന്-അനുയോജ്യമായ പെരുമാറ്റം പിന്തുടരാനും കാലതാമസം കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് നടത്താനും ജനങ്ങളോട് മന്ത്രി ആവശ്യപ്പെട്ടു.

കൂടുതൽ പകർച്ചാശേഷിക്ക് സാധ്യതയുള്ള ഒമിക്രോൺ വകഭേദം ആദ്യമായി നവംബർ 24-ന് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലോകാരോഗ്യ സംഘടന അതിനെ “ആശങ്കയുടെ വകഭേദം” ആയി തരംതിരിച്ചു.

Also Read: Omicron| ഇന്ത്യയിലും ഒമിക്രോൺ; കർണാടകയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു

ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വിമാനത്താവളങ്ങൾ വഴി രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരെ കർശനമായി നിരീക്ഷിക്കാനും നിരീക്ഷണം നടത്താനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി. ‘അപകടസാധ്യതയുള്ള’ രാജ്യങ്ങളിൽ നിന്ന് വരുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ ശ്രവ സാംപിളുകൾ അവർ രാജ്യത്തെത്തിയ ആദ്യ ദിവസവും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടേത് എട്ടാം ദിവസവും ശേഖരിക്കണമെന്ന് കേന്ദ്രം നിർദേശം നൽകി.

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ ലഭ്യമായ വിവരങ്ങൾ:

  • ഒമിക്രോൺ കോവിഡ് വകഭേദത്തിന്റെ രണ്ട് കേസുകളും കർണാടകയിലാണ് കണ്ടെത്തിയത്. 46 വയസും 66 വയസുമുള്ള പുരുഷന്മാരിലാണ് ഈ വകഭേദം കണ്ടെത്തിയത്.
  • രണ്ട് രോഗികൾക്കും നേരിയ രോഗ ലക്ഷണങ്ങളാണുള്ളത്. രണ്ട് രോഗികളുടെയും എല്ലാ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളും കണ്ടെത്തിയിട്ടുണ്ടെന്നും പരിശോധന നടത്തിവരികയാണെന്നും സർക്കാർ അറിയിച്ചു.
  • ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കൊവിഡിന് അനുയോജ്യമായ പെരുമാറ്റം പിന്തുടരണമെന്നും വലിയ ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
  • സ്വകാര്യത ചൂണ്ടിക്കാട്ടി രണ്ട് അന്താരാഷ്‌ട്ര സഞ്ചാരികളുടെ വാക്‌സിനേഷൻ നിലയുടെ വിശദാംശങ്ങൾ സർക്കാർ നൽകിയിട്ടില്ല.
  • 29 രാജ്യങ്ങളിൽ ഇതുവരെ ഒമിക്രോൺ വകഭേദത്തിലുള്ള കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Also Read: Omicron| ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ

  • ഒമിക്രോൺ കാരണമുള്ള “ഗുരുതരമായ പ്രത്യാഘാതങ്ങൾ” കാരണം കൊവിഡ് രോഗബാധ വർധിക്കാനുള്ള സാധ്യതയെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിന്റെ ജനിതക മാറ്റങ്ങളുടെ എണ്ണം സൂചിപ്പിക്കുന്നത് വാക്സിനേഷൻ വഴിയോ അല്ലെങ്കിൽ മുൻകാല അണുബാധയിലൂടെയോ ആർജിച്ച പ്രതിരോധശേഷി മറികടക്കാനുള്ള കഴിവ് ഈ വകഭേദത്തിന് കൂടുതലാണ് എന്നാണ്.
  • യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോട്‌സ്വാന, ചൈന, സിംബാബ്‌വെ, മൗറീഷ്യസ്, ന്യൂസിലൻഡ്, ഹോങ്കോങ്, സിംഗപ്പൂർ, ഇസ്രായേൽ എന്നിവയുൾപ്പെടെ 11 രാജ്യങ്ങൾ ഒമിക്രോണുമായി ബന്ധപ്പെട്ട ഹൈറിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യാഴാഴ്ച പാർലമെന്റിൽ അറിയിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Omicron india covid top news