മഹാരാഷ്ട്രയിലും ഒമിക്രോൺ; ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് നാല് പേർക്ക്

കേപ്ടൗണിൽ നിന്ന് ദുബായ്, ഡൽഹി വഴി മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് മടങ്ങിയെത്തിയ 33 വയസ്സുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്

ന്യൂഡൽഹി: കർണാടയ്ക്കും ഗുജറാത്തിനും പിറകെ മഹാരാഷ്ട്രയിലും കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നിന്ന് ദുബായ്, ഡൽഹി വഴി മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് മടങ്ങിയെത്തിയ 33 വയസ്സുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന നാലാമത് ഒമിക്രോൺ ബാധയാണിത്.

കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ ഏരിയയിലെ താമസക്കാരനാണ് യാത്രക്കാരൻ. ഇയാൾ കോവിഡ് -19 വാക്സിൻ എടുത്തിട്ടില്ല. യാത്രക്കാരന്റെ ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകളിൽ 12 പേരെയും കുറഞ്ഞ അപകടസാധ്യതയുള്ള കോൺടാക്റ്റുകളിൽ 23 പേരെയും കണ്ടെത്തി. എല്ലാവർക്കും കോവിഡ് -19 പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചു. കൂടാതെ, ഡൽഹി-മുംബൈ വിമാനത്തിലെ സഹയാത്രികരിൽ 25 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്.

സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലെത്തിയ 71 വയസ്സുകാരനും ഇന്ന് കോവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിുന്നു. ഡിസംബർ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച ഇയാളുടെ ജീനോം സിക്വൻസിങ്ങിലാണ് ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. രാജ്യത്ത് സ്ഥിരീകരിച്ച മൂന്നാമത്തെ ഒമിക്രോൺ കേസാണ് ഗുജറാത്തിലേത്. കർണാടകയിലായിരുന്നു ആദ്യ രണ്ട് കേസുകൾ.

ജാംനഗറിലെ രോഗിയുടെ രണ്ട് സാമ്പിളുകൾ ഗുജറാത്ത് ബയോടെക്‌നോളജി റിസർച്ച് സെന്ററിലേക്കും പൂനെ എൻഎവിയിലേക്കുമായി അയച്ചതായി നഗര ഭരണകൂടം അറിയിച്ചു. ഗുജറാത്ത് ബയോടെക്നോളജി റിസർച്ച് സെന്ററാണ് ഒമിക്രോൺ വകഭേദമാണെന്ന ഫലം നൽകിയത്. എൻഎവിയിൽ നിന്നുള്ള മുഴുവൻ ജീനോം സീക്വൻസിങ് റിപ്പോർട്ടും കാത്തിരിക്കുകയാണെന്നും ജാംനഗർ പ്രാദേശിക ഭരണകൂടം അറിയിച്ചു.

കർണാടകയിൽ രണ്ട് പേർക്ക് 46 വയസ്സുകാരനായ ഒരു ഡോക്ടർക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കൻ പൗരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

Also Read: Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്

അതേസമയം, വാക്സിനേഷന്റെ വേഗതയും ഡെൽറ്റ വേരിയന്റിന്റെ ഉയർന്ന വ്യാപനവും കണക്കിലെടുക്കുമ്പോൾ രാജ്യത്ത് ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കേന്ദ്രം അറിയിച്ചു.

അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള 58 വിമാനങ്ങളിൽ എത്തിയ 16,000-ലധികം യാത്രക്കാരിൽ ആർടി-പിസിആർ പരിശോധന നടത്തിയതായി പാർലമെന്റിൽ സംസാരിച്ച ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വെള്ളിയാഴ്ച പറഞ്ഞു. ഇതുവരെ, ഇതിൽ 18 പേർക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. വിദഗ്ധരിൽ നിന്നുള്ള ശാസ്ത്രീയ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്കുള്ള ബൂസ്റ്റർ ഡോസ്, കോവിഡ് വാക്സിൻ എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Omicron covid variant india updates guidelines

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express