scorecardresearch

Omicron| കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും

ഡോക്ടറുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Omicron| കർണാടകയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത് യാത്രാ പശ്ചാത്തലമില്ലാത്ത ഡോക്ടർക്കും ദക്ഷിണാഫ്രിക്കൻ പൗരനും

Omicron in India: ന്യൂഡൽഹി: രാജ്യത്ത് രണ്ടു പേരിൽ ഒമിക്രോൺ കോവിഡ് വകഭേദം സ്ഥിരീകരിച്ചു. രണ്ട് കേസുകളും കർണാടകയിലാണ് കണ്ടെത്തിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

നാൽപ്പത്തി ആറും അറുപത്തിയാറും വയസുള്ള രണ്ട് പുരുഷന്മാരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിലൂടെയാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇരുവരിലും ഗുരുതരമായ ലക്ഷണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ യാത്രാ പശ്ചാത്തലമില്ലാത്ത 46 വയസ്സുകാരനായ ഡോക്ടർക്കും കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയ 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കൻ പൗരനുമാണ് രോഗം തിരിച്ചറിഞ്ഞത്.

ഡോക്ടറുമായി സമ്പർക്കം പുലർത്തിയ അഞ്ച് പേർക്ക് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്റൈനിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകളും ജീനോം സീക്വൻസിങ്ങിനായി അയച്ചിട്ടുണ്ടെന്ന് സംസ്ഥാന അധികൃതർ വ്യാഴാഴ്ച അറിയിച്ചു.

ഡോക്ടറുമായി സമ്പർക്കത്തിലുള്ള 218 പേരെ പരിശോധിച്ചു. ഇതിൽ രണ്ട് പ്രാഥമിക കോൺടാക്റ്റുകളും മൂന്ന് സെക്കൻഡറി കോൺടാക്റ്റുകളും കോവിഡ് പോസിറ്റീവ് ആണെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവിൽ പരിശോധനാഫലം നെഗറ്റീവ് ആയതിന് ശേഷമാണ് ദക്ഷിണാഫ്രിക്കൻ പൗരൻ നവംബർ 27 ന് ദുബായ് വഴി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്. ദക്ഷിണാഫ്രിക്കൻ പൗരന്റെ 264 കോൺടാക്റ്റുകളിൽ ആർക്കും കോവിഡ് 19 പോസിറ്റീവ് ആയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിൽനിന്ന് ബെംഗളുരു വിമാനത്താവളത്തിൽ എത്തിയ രണ്ടു ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിലൊരാൾക്കു ബാധിച്ചത് ഡെൽറ്റയിൽനിന്നു വ്യത്യസ്തമായ വകഭേദമെന്നു കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ തിങ്കളാഴ്ച പറഞ്ഞിരുന്നു.

Also Read: ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ വിദേശിക്ക് ബാധിച്ചത് ഡെൽറ്റയിൽനിന്ന് വ്യത്യസ്തമായ വകഭേദമെന്ന് കർണാട

വിദേശ പൗരനിൽ കണ്ടെത്തിയ വകഭേദം സംബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ) നോടും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോടും കർണാടക വ്യക്തത തേടിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടു ഒമിക്രോൺ കേസുകൾ കർണാടകയിൽ സ്ഥിരീകരിച്ചതായി കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.

“ഒമിക്രോണുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ഇതുവരെ നേരിയ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. രാജ്യത്തും ലോകമെമ്പാടുമുള്ള അത്തരം എല്ലാ കേസുകളിലും ഇതുവരെ ഗുരുതരമായ രോഗലക്ഷണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതിന്റെ ഉയർന്നുവരുന്ന തെളിവുകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന പറയുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ആശങ്ക ഉയർത്തി ഒമിക്രോൺ; പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

വ്യാപനശേഷി കൂടിയ ഒമിക്രോൺ വകഭേദം ആദ്യമായി നവംബർ 24-നാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. ഈ വകഭേദത്തെ ലോകാരോഗ്യ സംഘടന “ആശങ്കയുടെ വകഭേദം” ആയി പട്ടികപ്പെടുത്തിയിരുന്നു.

അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എല്ലാ പ്രാഥമിക, ദ്വിതീയ കോൺടാക്റ്റുകളും കൃത്യസമയത്ത് കണ്ടെത്തി പരിശോധന നടത്തി വരികയാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ

“ഒമിക്രോൺ കണ്ടെത്തിയതിനാൽ നമ്മൾ പരിഭ്രാന്തരാകേണ്ടതില്ല, പക്ഷേ ജാഗ്രത അത്യന്താപേക്ഷിതമാണ്. കോവിഡ് മാനദണ്ഡങ്ങൾ പിന്തുടരുക, ഒത്തുചേരലുകൾ ഒഴിവാക്കുക,” ലവ് അഗർവാൾ പറഞ്ഞു.

“ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമിക്രോൺ കൂടുതൽ ഗുരുതരമായ അണുബാധയുണ്ടാക്കുമോ അതോ കുറവാണോ എന്ന് വിലയിരുത്താൻ വളരെ നേരത്തെ തന്നെ കഴിഞ്ഞു,” ലോകാരോഗ്യ സംഘടനയെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Also Read: ഒമിക്രോൺ വകഭേദത്തെ വാക്സിനുകൾ തടയുമോ? കൂടുതൽ ഗവേഷണങ്ങളിലേക്ക് കടന്ന് ശാസ്ത്രജ്ഞർ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Omicron covid variant in india travel updates