/indian-express-malayalam/media/media_files/uploads/2021/12/Delhi-Airport-covid.jpeg)
ന്യൂഡൽഹി: രാജ്യത്ത് ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾക്കുള്ള വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു.
ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാനങ്ങൾ ഡിസംബർ 15 മുതൽ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്രം നേരത്തെ റദ്ദാക്കിയിരുന്നു. പുതിയ കോവിഡ് -19 വകഭേദമായ ഒമിക്‌റോണിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഈ നടപടി. ഈ തീരുമാനം കൈക്കൊണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ജനുവരി 31 വരെ വിമാന സർവീസുകൾ പുനരാരംഭിക്കേണ്ടതില്ലെന്ന തീരുമാനം.
"26-11-2021 തീയതിയിലെ സർക്കുലറിന്റെ ഭാഗിക പരിഷ്‌ക്കരണത്തിൽ, ഇന്ത്യയിലേക്കുള്ള/ഇന്ത്യയിൽ നിന്നുള്ള ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത് 2022 ജനുവരി 31 വരെ നീട്ടാൻ അതോറിറ്റി തീരുമാനിച്ചു,' എന്ന് ഡിജിസിഎ പ്രസ്താവനയിൽ അറിയിച്ചു.
— DGCA (@DGCAIndia) December 9, 2021
അതേസമയം, കോവിഡ് -19 ന്റെ ക്ലിനിക്കൽ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന എട്ട് നിർണായക മരുന്നുകളുടെ മതിയായ ബഫർ സ്റ്റോക്ക് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ വ്യാഴാഴ്ച സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. കോവിഡ് കേസുകളിൽ സാധ്യമായ ഏത് കുതിച്ചുചാട്ടത്തെയും നേരിടാൻ ആശുപത്രികളുടെ സന്നദ്ധത അവലോകനം ചെയ്യാൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.
ഒമിക്രോൺ വകഭേദത്തെ നേരിടുന്നതിനുള്ള പൊതുജനാരോഗ്യ തയ്യാറെടുപ്പും വാക്സിനേഷന്റെ പുരോഗതിയും വീഡിയോ കോൺഫറൻസിലൂടെ അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രവർത്തനക്ഷമമായ വെന്റിലേറ്ററുകളും പിഎസ്എ പ്ലാന്റുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെയും യുടികളിലെയും ആരോഗ്യ സെക്രട്ടറിമാരോടും എൻഎച്ച്എംഎംഡികളോടും അഭ്യർത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.