scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

Omicron | ഒമിക്രോണ്‍: 11 രാജ്യങ്ങള്‍ ‘റിസ്‌ക്’ വിഭാഗത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, സിംബാബ്വെ, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവ ഉൾപ്പെടെയാണ് പട്ടികയിലുള്ള രാജ്യങ്ങള്‍

omicron, covid19, coronavirus, omicron cases india, omicron impact on flights, 11 countries at risk India, india puts 11 countries at risk category, omicron parliament, omicron news, latest news, news in malayalam, malayalam news, indian express malayalam, ie malayalam

ന്യൂഡല്‍ഹി: കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തിന്റെ സാഹചര്യത്തില്‍ 11 രാജ്യങ്ങള്‍ ‘റിസ്‌ക്’ വിഭാഗത്തിലാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാര്‍ലമെന്റിനെ അറിയിച്ചു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബോട്‌സ്വാന, ചൈന, സിംബാബ്വെ, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, ഹോങ്കോങ്, സിംഗപ്പൂര്‍, ഇസ്രായേല്‍ എന്നിവ ഉൾപ്പെടെയാണ് പട്ടികയിലുള്ള രാജ്യങ്ങള്‍.

‘റിസ്‌ക്’ രാജ്യങ്ങളില്‍നിന്നുള്ള വിമാനയാത്രക്കാരെ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കുമെന്നു മന്ത്രി പറഞ്ഞു. ഒമിക്രോണ്‍ വകഭേദം ആവിര്‍ഭവിച്ച പശ്ചാത്തലത്തില്‍ കോവിഡ് സാഹചര്യത്തെക്കുറിച്ച് ലോക്‌സഭയില്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം ഒമിക്രോണ്‍ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന. 21 മാസത്തെ നിരോധനത്തിനു ശേഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ ചെയ്ത വാണിജ്യ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുമെന്ന് കഴിഞ്ഞയാഴ്ചയാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആരോഗ്യ, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് അന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Also Read: ഇന്ത്യയിലും ഒമിക്രോൺ ; രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

”അന്താരാഷ്ട്ര തലത്തിലും ഫ്‌ളൈറ്റുകള്‍ സാവധാനം വര്‍ധിപ്പിക്കാനുള്ള ശ്രമമാണ് ആറ് മാസമായി നടക്കുന്നത്. എല്ലാ രാജ്യങ്ങളും സുരക്ഷിതരായിരിക്കേണ്ടതിനാല്‍ ഒമിക്രോണ്‍ ഒരു തിരിച്ചടിയാണ്. അതിനാല്‍ നിരവധി രാജ്യങ്ങള്‍ വ്യത്യസ്ത മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെന്നു കരുതുന്നു. നമ്മുടെ സര്‍ക്കാര്‍ സ്വീകരിച്ച, 11 രാജ്യങ്ങളെ റിസ്‌ക് വിഭാഗമായി കണക്കാക്കി അവയില്‍നിന്നു വരുന്ന മുഴുവന്‍ പേരെയും ടെസ്റ്റ് ചെയ്യുകയെന്നത് ശരിയായ വഴിയാണെന്നു തോന്നുന്നു,” സിന്ധ്യ പറഞ്ഞു.

നിലവില്‍ 31 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയര്‍ ബബിള്‍ യാത്രാ കരാറുകളുണ്ടെന്നു ഒരു ചോദ്യത്തിനു മറുപടിയായി സിന്ധ്യ അറിയിച്ചു. മറ്റു 10 രാജ്യങ്ങളുമായി കരാര്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Omicron 11 countries in at risk category scindia tells lok sabha