/indian-express-malayalam/media/media_files/uploads/2020/03/omar-2.jpg)
ശ്രീനഗർ: മുൻ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല ഏഴു മാസത്തിനു ശേഷം തടങ്കലിൽ നിന്നും മോചിതനായി. അദ്ദേഹത്തിനെതിരായ പൊതു സുരക്ഷാ നിയമം (പിഎസ്എ) ഉത്തരവ് ജമ്മു കശ്മീർ ഭരണകൂടം ചൊവ്വാഴ്ച റദ്ദാക്കി. ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒമര്‍ അബ്‌ദുല്ല തടവില്‍ കഴിയുകയായിരുന്നു.
തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കാനും കേന്ദ്രഭരണ പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യങ്ങൾ പുനഃസ്ഥാപിക്കണമെന്നുമാണ് പുറത്തിറങ്ങിയ ഒമർ അബ്ദുല്ല തന്റെ ആദ്യ പ്രസ്താവനയിൽ പറഞ്ഞത്. ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള ഹരി നിവാസ് വസതിയിൽ നിന്ന് ഉച്ചയ്ക്ക് 1.30 ഓടെ അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
ഒമര്‍ അബ്‌ദുല്ലയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
J&K administration revokes detention of former J&K chief minister and NC vice president Omar Abdullah, after more than seven months. Abdullah was booked under the PSA and being held at Hari Niwas at Gupkar Road in Srinagar. @IndianExpress
— Naveed Iqbal (@NaveedIqbal) March 24, 2020
നേരത്തെ ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം മാര്‍ച്ച് 13 ന് ഒമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്‌ദുല്ലയെ ജമ്മു കശ്മീര്‍ ഭരണകൂടം മോചിപ്പിച്ചിരുന്നു. മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.