scorecardresearch

ആവശ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ല; അനുച്ഛേദം 370 തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നത് മണ്ടത്തരം: ഒമർ അബ്ദുല്ല

വ്യാഴാഴ്ച മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സംസാരിക്കാൻ കഴിയാതിരുന്ന അഞ്ചു പേരിൽ ഒരാളാണ് ഒമർ അബ്ദുള്ള

വ്യാഴാഴ്ച മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സംസാരിക്കാൻ കഴിയാതിരുന്ന അഞ്ചു പേരിൽ ഒരാളാണ് ഒമർ അബ്ദുള്ള

author-image
WebDesk
New Update
Omar Abdullah, National Conference, article 370, Jammu and Kashmir, Narendra Modi, Kashmir party leaders meeting, Kashmir news, india news, ie malayalam

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത് മണ്ടത്തരമാണെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല.

Advertisment

"അനുച്ഛേദം 370 സംബന്ധിച്ച രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ബിജെപി 70 വർഷമെടുത്തു. ഞങ്ങളുടെ പോരാട്ടം ആരംഭിച്ചിട്ടേയൂള്ളൂ. ഈ സംസാരം കൊണ്ട് 370 തിരികെ ലഭിക്കുമെന്ന് പറഞ്ഞ് ആളുകളെ മണ്ടന്മാരാക്കാൻ ഞങ്ങൾക്ക് കഴിയില്ല. 370 തിരികെ ലഭിക്കുമെന്ന് വിശ്വസിക്കുന്നത് തന്നെ മണ്ടത്തരമാണ്. ഇപ്പോഴത്തെ സർക്കാർ ഇത് പുനഃസ്ഥാപിക്കുമെന്ന് യാതൊരു സൂചനയുമില്ല," ജമ്മു കശ്മീരിലെ 14 മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചക്ക് ഒരു ദിവസത്തിനു ശേഷം ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കവെ ഒമർ അബ്ദുല്ല പറഞ്ഞു.

വ്യാഴാഴ്ച നടന്ന, മൂന്ന് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ സംസാരിക്കാൻ കഴിയാതിരുന്ന അഞ്ചു പേരിൽ ഒരാളാണ് ഒമർ അബ്ദുല്ല. നിർമൽ സിങ്, താര ചന്ദ്, ഗുലാം ആ മിർ, രവീന്ദർ റെയ്ന എന്നിവരാണ് സംസാരിക്കാൻ കഴിയാതിരുന്ന മറ്റുള്ളവർ.

കൂടിക്കാഴ്ചയെ ഒരു “തുടക്കം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ഇത് ഒരു ആദ്യപടിയാണ്, ആത്മവിശ്വാസവും വിശ്വാസവും പുനർനിർമ്മിക്കുന്നതിനുള്ള ഒരു നീണ്ട പാതയാണിത്,” അദ്ദേഹം പറഞ്ഞു.

Advertisment

പ്രധാനമന്ത്രി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, മണ്ഡല പുനർനിർണയം ത്വരിതപ്പെടുത്തി, സർക്കാരിനെ തിരഞ്ഞെടുത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ജില്ലാ വികസന കൗൺസിലുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം ഒരു കൂടിക്കാഴ്ച നടത്താൻ താൻ വളരെയധികം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് ആരംഭിച്ചതിനുശേഷം താൻ നടത്തിയ ഏറ്റവും വലിയ നേരിട്ടുള്ള കൂടിക്കാഴ്ചയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി," അബ്ദുല്ല പറഞ്ഞു.

അനുച്ഛേദം 370 പുനഃസ്ഥാപിക്കണമെന്ന ആവശ്യം നാഷണൽ കോൺഫറൻസ് ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന്, വ്യാഴാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഇത് പറയാതിരുന്നത് നാഷണൽ കോൺഫറൻസ് അത് ഉപേക്ഷിച്ചുവെന്ന് അർത്ഥമാക്കുന്നില്ലെന്ന് അബ്ദുല്ല പറഞ്ഞു. "ഭരണഘടനപരമായും സമാധാനത്തോടെയും ഞങ്ങളത് നിയമപരമായി ചെയ്യും. ഞങ്ങൾ തന്ത്രപരമായി പോരാടുകയാണ്. സുപ്രീം കോടതിയിലാണ് ഇത് നടക്കുന്നത്. അവിടെ ഞങ്ങൾക്ക് പരമാവധി അവസരമുണ്ട്." അദ്ദേഹം പറഞ്ഞു.

ചർച്ചയ്ക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ നിബന്ധനകൾ ഒന്നും വച്ചിരുന്നില്ലെന്ന് അബ്ദുള്ള വ്യക്തമാക്കി. "ചർച്ചക്ക് മുൻ വ്യവസ്ഥകൾ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ആവശ്യങ്ങളൊന്നും ഞങ്ങൾക്ക് അടിയറവ് വയ്ക്കേണ്ടതില്ല. ഞങ്ങൾ പറഞ്ഞതിനോ ആവശ്യപ്പെട്ടതിനോ അവർ ഞങ്ങളെ വിമർശിച്ചില്ല."

Read Also: ജോർജ് ഫ്ലോയ്ഡ് വധം: പൊലിസുകാരൻ ഡെറിക് ഷോവിന് 22.5 വർഷം തടവ്

അനുച്ഛേദം 370 റദ്ദാക്കിയ 2019 ഓഗസ്റ്റ് അഞ്ചിനു ശേഷം കേന്ദ്ര സർക്കാരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ആശയവിനിമയത്തിൽ പൂർണമായ തകർച്ചയുണ്ടായി. "ഞങ്ങൾക്ക് രണ്ടു പ്രധാന ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. ആദ്യത്തേത് കേന്ദ്ര സർക്കാരിന്റെ മനസിലുള്ളത് എന്താണെന്നും മുന്നോട്ടുള്ള പദ്ധതികൾ എന്താണെന്ന് അറിയുക എന്നത്. രണ്ടാമത് ഞങ്ങൾക്ക് ഞങ്ങളുടെ പോയിന്റുകൾ പറയണമായിരുന്നു. ഞങ്ങൾ ശ്രീനഗറിൽ പറഞ്ഞതിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല പിഡിപിയും എച്ച്എമ്മും എൻസിയും പ്രധാനമന്ത്രിയോട് പറഞ്ഞത്. അവർ ചെയ്തത് തെറ്റാണെന്നും, വലിയ ഒരു ജനസംഖ്യ അതിൽ അസന്തുഷ്ടരാണെന്നുമായിരുന്നു അത്," അദ്ദേഹം പറഞ്ഞു.

മണ്ഡല പുനർനിർണയം സംബന്ധിച്ച ആശങ്കകൾ പങ്കുവച്ച അദ്ദേഹം ഇത് എന്തുകൊണ്ട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടപ്പാക്കുന്നില്ലെന്നും എന്തുകൊണ്ട് കശ്മീരിനോട് വ്യത്യസ്‍തമായി പെരുമാറുന്നുവെന്നും ചോദിച്ചു.

Bjp Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: