scorecardresearch

നിരപരാധികളെ ഉപദ്രവിക്കരുത്, എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ല; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണം: ജമ്മു കശ്മീർ മുഖ്യമന്ത്രി

ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു

ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നിരപരാധികൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഒമർ അബ്ദുള്ള പറഞ്ഞു

author-image
WebDesk
New Update
 Omar Abdullah

ഫയൽ ഫൊട്ടോ

ജമ്മു: രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിനു പിന്നിലുള്ളവർക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളെയും തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരായി മുദ്രകുത്താൻ കഴിയില്ലെന്നും എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദികളല്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനവും ഐക്യവും തകർക്കുന്നതിന് ഉത്തരവാദി ചില ഘടകങ്ങൾ മാത്രമാണെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

Advertisment

'ചുരുക്കം ചില ആളുകളാണ് ചെങ്കോട്ട ആക്രമണത്തിന് ഉത്തരവാദികൾ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണം. എന്നാൽ നിരപരാധികൾ അതിൽ കുടുങ്ങരുത്,' ജമ്മു കശ്മീർ മുഖ്യമന്ത്രി വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും നിരപരാധികളെ ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു പ്രവൃത്തിയെ ആർക്കും ന്യായീകരിക്കാൻ കഴിയില്ലെന്നും അന്വേഷണം തുടരുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ മുഴുവൻ ജനങ്ങളെയും ഭീകരതയുടെ അനുയായികളായി മുദ്രകുത്താൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ മുഖ്യമന്ത്രി, മേഖലയിലെ സമാധാനവും ഐക്യവും തകർക്കുന്നതിന് ചില ഘടകങ്ങൾ മാത്രമേ ഉത്തരവാദികളാകൂ എന്നും വ്യക്തമാക്കി. 'ജമ്മു കശ്മീർ നിവാസികളെല്ലാവരും തീവ്രവാദികളല്ല. എല്ലാ കശ്മീരികളും തീവ്രവാദികളുടെ പക്ഷത്തുമല്ല. ഇവിടുത്തെ സമാധാനവും ഐക്യവും തകർക്കാൻ ശ്രമിച്ചത് ചുരുക്കം ചില ആളുകൾ മാത്രമാണ്'.

Advertisment

Also Read: ഡൽഹി സ്‌ഫോടനം; അൽ ഫലാ സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം

'എല്ലാ കശ്മീരി മുസ്ലീങ്ങളെയും ഒരേ കണ്ണിലൂടെ നോക്കുമ്പോഴും എല്ലാ കശ്മീരി മുസ്ലീങ്ങളും തീവ്രവാദിയാണെന്ന ധാരണ നൽകാൻ ശ്രമിക്കുമ്പോഴും, കാര്യങ്ങൾ ശരിയായ പാതയിൽ നിലനിർത്തുന്നത് ഏറെ ബുദ്ധിമുട്ടായിത്തീരുന്നു,' അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നിരപരാധികളായ ആളുകൾ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും, ഒമർ അബ്ദുള്ള പറഞ്ഞു.

ഭീകര ബന്ധം ആരോപിച്ച് 2023-ൽ ലഫ്റ്റനന്റ് ഗവർണർ ജോലിയിൽ നിന്നു പിരിച്ചുവിട്ട ശ്രീനഗർ എസ്എംഎച്ച്എസ് ആശുപത്രിയിലെ ഡോക്ടർ ആരിഫ് നിസാർ ദാറിന്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, തെളിവുകൾ ലഭ്യമായിട്ടും എന്തുകൊണ്ടാണ് നേരത്തെ അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കാതിരുന്നത് എന്ന് ഒമർ അബ്ദുള്ള ചോദിച്ചു.

Also Read:ഡൽഹി സ്‌ഫോടനം; കാറിൽ ഉണ്ടായിരുന്നത് ഉമർ നബി തന്നെ; ഡിഎൻഎ ഫലം പുറത്ത്

"ഇതിൽ എന്താണ് പുതിയത്? മുമ്പ് യൂണിവേഴ്സിറ്റി പ്രൊഫസർമർ ഉൾപ്പെട്ടതായി നമ്മൾ കണ്ടിട്ടില്ലേ? മുമ്പ് ഒരു അസോസിയേറ്റ് പ്രൊഫസറെ പോലും ഞാൻ ഓർക്കുന്നു. വിദ്യാസമ്പന്നരായ ആളുകൾക്ക് ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാൻ കഴിയില്ലെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്? അയാൾക്ക് തീവ്രവാദ ബന്ധമുണ്ടെങ്കിൽ, കൈവശം തെളിവുകൾ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ ആ തെളിവുകൾ കോടതിയിൽ ഹാജരാക്കാത്തത്? എന്തുകൊണ്ടാണ് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാത്തത്? ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുകൊണ്ട് മാത്രം കാര്യം അവസാനിക്കുന്നില്ല. ഇന്ന്, അതിന്റെ ഫലമാണ് നമ്മൾ കാണുന്നത്,' ഒമർ അബ്ദുള്ള പറഞ്ഞു. ഭീകരസംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പേരിൽ ശ്രീനഗറിലെ നൗഗാമിൽ നിന്നുള്ള ദാറും ഉണ്ട്.

Read More: വിവാഹമോചനത്തിന് ശേഷം കണ്ടിട്ടില്ല; ഡോ.ഷഹീനിന്റെ ഭീകരവാദ ബന്ധം അറിയില്ല: വെളിപ്പെടുത്തലുമായി മുൻ ഭർത്താവ്

Jammu And Kashmir Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: