/indian-express-malayalam/media/media_files/uploads/2018/05/olga-3500.jpg)
ലണ്ടന്‍: ഈ വർഷത്തെ മാൻ ബുക്കർ പുരസ്കാരം പോളിഷ് നോവലിസ്റ്റ് ഒൽഗ ടോക്കർസുക്കിന്. ഫ്ലൈറ്റ്സ് എന്ന നോവലിനാണ് പുരസ്കാരം . പോളിഷ് ഭാഷയിൽ എഴുതിയ പുസ്തകം ഇഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ജെന്നിഫർ ക്രോഫ്റ്റ് ആണ്. ഇരുവരും ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്. ഇത് ആദ്യമായാണ് ഒരു പോളിഷ് എഴുത്തുകാരി ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹയാകുന്നത്.
100ല്‍ അധികം നോവലുകളില്‍ നിന്നാണ് ഫ്ലൈറ്റ്സ് മികച്ച നോവലായി തിരഞ്ഞെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ ബുക്കര്‍ പുരസ്കാരം നേടിയ ദക്ഷിണ കൊറിയന്‍ ഹാന്‍ കാങ്ങും ഹംഗറിയുടെ ലാസ്ലോ ക്രസ്നോര്‍കൈയും വെല്ലുവിളി ഉയര്‍ത്തിയെങ്കിലും വിധി കര്‍ത്താക്കള്‍ ഒല്‍ഗ ടോക്കർസുക്കിനെ തിരഞ്ഞെടുക്കുകയായിരുന്നു.
പോളണ്ടിലെ പേരുകേട്ട എഴുത്തുകാരിയായ ടോക്കര്‍സൂക്ക് നിരവധി പുരസ്കാരങ്ങള്‍ മുമ്പും സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരാഗതമായ രീതിയിലുളള വിവരണത്തില്‍ നിന്നും വേറിട്ടതാണ് ഇവരുടെ എഴുത്തെന്ന് വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. 'വിവരണം നല്‍കിയ ശബ്ദം ഞങ്ങള്‍ക്ക് ഇഷ്ടമായി' എന്നാണ് ലിസ എപ്പിഗ്നാനസി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.