scorecardresearch

പത്ത് ലക്ഷം രൂപയുടെ നിരോധിച്ച നോട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പഴയ 1000, 500 രൂപ നോട്ടുകളാണ് വിജനമായ പ്രദേശത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്

പഴയ 1000, 500 രൂപ നോട്ടുകളാണ് വിജനമായ പ്രദേശത്ത് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Currency, നോട്ട്, നോട്ട് നിരോധനം, കള്ളപ്പണം, black money, നോട്ട് നിരോധനം കള്ളപ്പണ വേട്ട, പൊലീസ് പിടികൂടിയ നോട്ട്, police scrapped note

ന്യൂഡൽഹി: ഔറംഗബാദിലെ സിഡ്കോ പ്രദേശത്ത് പത്ത് ലക്ഷം രൂപയുടെ നിരോധിത ഇന്ത്യൻ നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 1000, 500 എന്നീ നോട്ടുകളാണ് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിജനമായ സ്ഥലത്താണ് നോട്ടുകൾ വലിച്ചെറിഞ്ഞതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

നിരോധിച്ച നോട്ടുകൾ പത്തിൽ കൂടുതൽ കൈവശം വയ്ക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് ഈ വർഷം ജനവരിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. നോട്ടുകൾ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. നിർദ്ദിഷ്ട ബാങ്ക് നോട്ട് നിയമം 2017 ജനവരിയിൽ പാർലമെന്റ് പാസാക്കിയിരുന്നു. ഡിസംബർ 31 മുതൽ നിരോധിത ഇന്ത്യൻ നോട്ടുകൾ കൈവശം വയ്ക്കുന്നത് കുറ്റകരമാണെന്നാണ് നിയമത്തിന്റെ കാതൽ.

നിരോധിത നോട്ടുകൾ നിയമവിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കുന്നത് തടയാനാണ് ഈ നിയമം കൊണ്ടുവന്നത്. ഫെബ്രുവരി 27 ന് രാഷ്ട്രപതി പ്രണബ് മുഖർജി ഇതിൽ ഒപ്പുവച്ചു. 2016 നവംബർ 8 ന് അപ്രതീക്ഷിതമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നോട്ടുകൾ നിരോധിച്ച കാര്യം പ്രഖ്യാപിച്ചത്.

കള്ളപ്പണം തടയുന്നതിനാണ് ഈ നീക്കമെന്നാണ് ആദ്യം പ്രധാനമന്ത്രി പറഞ്ഞതെങ്കിലും ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമമെന്ന് പിന്നീട് വിശദീകരിച്ചിരുന്നു.

Advertisment

കഴിഞ്ഞ ദിവസം നിരോധിച്ച നോട്ടുകൾ കൈമാറാൻ ശ്രമിക്കുന്നതിനിടെ ഒൻപത് പേരെ ഹൈദരാബാദ് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്നും 3.48 കോടി മൂല്യമുള്ള നിരോധിച്ച നോട്ടുകളാണ് കണ്ടെടുത്തത്. കമ്മിഷൻ വാങ്ങി നോട്ടുകൾ കൈമാറ്റം ചെയ്യാൻ സഹായിക്കുന്ന ഏജന്റുമാരടക്കമാണ് പിടിയിലായത്.

ഹൈദരാബാദ് എസ്ആർ നഗറിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് പ്രതികൾ പിടിയിലായത്. 1000, 500 എന്നീ നിരോധിച്ച നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ഇത് മാറി പകരം പുതിയ നോട്ട് കമ്മിഷൻ നൽകി സംഘടിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഹൈദരാബാദ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ബി.ലിംബ റെഡ്ഡി പറഞ്ഞു.

റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനും, ഡോക്ടറും പിടിയിലായവരിൽ ഉണ്ടായിരുന്നു. അനധികൃതമായി നിരോധിച്ച നോട്ട കൈവശം വച്ചതിനും വഞ്ചനയക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Demonetisation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: