ന​ള​ന്ദ: ബി​ഹാ​റി​ൽ ഗ്രാ​മ​മു​ഖ്യ​ന്‍റെ വീ​ട്ടി​ൽ ക​ത​കി​ൽ​മു​ട്ടാ​തെ പ്ര​വേ​ശി​ച്ച​യാ​ൾ​ക്ക് നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ പ്രാ​കൃ​ത​ശി​ക്ഷ. സ്ത്രീ​ക​ൾ ചെ​രു​പ്പു​കൊ​ണ്ട് അ​ടി​ക്കു​ക​യും നി​ല​ത്തു​തു​പ്പി​യ ശേ​ഷം ന​ക്കി​ത്തു​ട​യ്ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ബി​ഹാ​റി​ലെ ന​ള​ന്ദ​യി​ൽ മ​ഹേ​ഷ് താ​ക്കൂ​ർ എ​ന്ന 54കാ​ര​നാ​ണ് പ്രാ​കൃ​ത​ശി​ക്ഷ​യ്ക്കു വി​ധേ​യ​നാ​യ​ത്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വന്തം മണ്ഡലത്തിലാണ് ഇത്തരമൊരു സംഭവം അരങ്ങേറിയത്. സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട ഒരു കാര്യം അറിയുന്നതിന് വേണ്ടിയായിരുന്നു മഹേഷ് താക്കൂര്‍ കഴിഞ്ഞ ദിവസം ഗ്രാമത്തലവന്റെ വീട്ടിലെത്തിയത്.

ബാര്‍ബര്‍ സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് അജെയ്പൂർ ഗ്രാമത്തില്‍ ഒരു കടയുണ്ട്. എന്നാല്‍ ഗ്രാമമുഖ്യന്റെ വീട്ടിലെത്തിയ ഇദ്ദേഹം വാതില്‍മുട്ടാതെ അകത്ത് കയറിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയായിരുന്നു കടുത്തശിക്ഷ വിധിച്ചുകൊണ്ടുള്ള നടപടി.

സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച കേന്ദ്രമന്ത്രി നന്ദ കിഷോര്‍ യാദവ് കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിയില്‍ വിശ്വസിക്കണമെന്നും അങ്ങനെയെങ്കില്‍ ഇതുപോലെയുള്ള സംഭവം ഇനി ആവര്‍ത്തിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജാതിയുടെയും പശുവിന്റെയും പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരെ കാടന്‍ മുറ പുറത്തെടുക്കുന്ന സംഘ്പരിവാറിലാണ് ജനങ്ങളോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പരിഹസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ