ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകുറച്ച് പൊതുമേഖലാ എണ്ണ കമ്പനികള്‍. രണ്ട് മാസത്തിന് ശേഷം ആദ്യമായാണ് പൊതുമേഖലാ എണ്ണ കമ്പനികള്‍ പെട്രോളിനും ഡീസലിനും വില കുറക്കുന്നത്. പെട്രോളിനും 21 പൈസയും ഡീസലിന് 11 പൈസയുമാണ് കുറച്ചിരിക്കുന്നത്.
ചെലവ് കുറഞ്ഞതാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനികള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാലും എണ്ണ കമ്പനികൾ ഇളവു നൽകിയതിനാലും 2.50 രൂപ വീതം പെട്രോളിനും ഡീസലിനും വില കുറഞ്ഞിരുന്നു. എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രം ഒന്നര രൂപ കുറയ്ക്കും. എണ്ണ കമ്പനികൾ ഒരു രൂപയുമാണ് കുറച്ചത്.
എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ നിരക്കിന് അനുസൃതമായി ഇന്ധന വില ഓരോ ദിവസവും വർധിക്കുന്നതിനാൽ ഒക്ടോബർ 5ന് പ്രഖ്യാപിച്ച ഇളവുകള്‍ പൊതുജനത്തിന് കാര്യമായ ആശ്വാസം ഉണ്ടാക്കായിരുന്നില്ല.