Latest News

യുപിഎ സർക്കാരിന്റെ ഓയിൽ ബോണ്ടുകൾ ബാധ്യത; പെട്രോൾ, ഡീസൽ എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് നിർമലാ സീതാരാമൻ

ജൂലൈയിൽ മാത്രം പെട്രോൾ വില ഒമ്പത് തവണയാണ് കൂട്ടിയത്

Nirmala Sitharaman, bjp, ie malayalam

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് നികുതി കുറയ്ക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കോൺഗ്രസ്സ് നേതൃത്വത്തിൽ ഉണ്ടായിരുന്ന യുപിഎ സർക്കാർ ഇറക്കിയ ഓയിൽ ബോണ്ടുകൾ ബാധ്യതയാണെന്നും അതിന്റെ പലിശ സർക്കാർ അടക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

“ഓയിൽ ബോണ്ടുകളുടെ ഭാരം ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്ധനത്തിന്റെ എക്സൈസ് നികുതി കുറയ്ക്കാനുള്ള അവസ്ഥയിൽ എത്തുമായിരുന്നു” നിർമലാ സീതാരാമൻ പറഞ്ഞു. ഓയിൽ ബോണ്ടുകൾ ഇറക്കി മുൻസർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. എനിക്ക് ഇപ്പോൾ എന്തെങ്കിലും ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ പോലും ഞാൻ ഓയിൽ ബോണ്ടുകൾ ഇപ്പോൾ വീട്ടിക്കൊണ്ടിരിക്കുകയാണ്.” മന്ത്രി കൂട്ടിച്ചേർത്തു.

ജൂലൈയിൽ മാത്രം പെട്രോൾ വില ഒമ്പത് തവണയാണ് കൂട്ടിയത്. ഡീസൽ വില അഞ്ചു തവണ ഉയർത്തിയപ്പോൾ ഒരു തവണ മാത്രം കുറച്ചിരുന്നു.

“തിരിച്ചടവും പലിശയുമായി ഗണ്യമായ തുക ചിലവാകുന്നുണ്ട്, ഇത് എനിക്ക് അന്യായമായ ബാധ്യതയാണ് ഉണ്ടാകുന്നത്” സീതാരാമൻ പറഞ്ഞു. “2014-15ൽ ഓപ്പണിംഗ് ബാലൻസ് ഏകദേശം 1.34 ലക്ഷം കോടി രൂപയും പലിശ തിരിച്ചടവ് 10,255 കോടി രൂപയുമായിരുന്നു. 2015-16 മുതൽ സർക്കാരിന്റെ പലിശ ഭാരം പ്രതിവർഷം 9,989 കോടി രൂപയായി.” കഴിഞ്ഞ ഏഴ് വർഷം അടച്ച എണ്ണ ബോണ്ടുകളുടെ പലിശ മൊത്തം 70,195.72 കോടി രൂപയാണെന്ന് ധനമന്ത്രി പറഞ്ഞു.

1.34 ലക്ഷം കോടി രൂപയുടെ ഓയിൽ ബോണ്ടുകളിൽ, 3,500 കോടി രൂപ മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളത്. ബാക്കി 1.3 ലക്ഷം കോടി രൂപ ഈ സാമ്പത്തിക വർഷത്തിനും 2025-26 നും ഇടയിൽ തിരിച്ചടയ്ക്കാനുണ്ട്, സീതാരാമൻ പറഞ്ഞു. ഈ സാമ്പത്തിക വർഷം (2021-22) സർക്കാർ 10,000 കോടി രൂപ തിരിച്ചടയ്ക്കണം. 2023-24 ൽ 31,150 കോടി രൂപയും അടുത്ത വർഷം 52,860.17 കോടി രൂപയും 2025-26 ൽ 36,913 കോടി രൂപയും തിരിച്ചടയ്ക്കാനുണ്ട്.

Also read: ‘അറിയില്ല, എന്റെ സഹോദരിക്ക് എന്ത് സംഭവിക്കുമെന്ന്,’ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ അഫ്ഘാനി വിദ്യാർത്ഥികൾ

എക്സൈസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പിരിവ് എണ്ണക്കമ്പനികൾക്ക് നൽകേണ്ട തുകയേക്കാൾ കൂടുതലാണ് എന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവയിൽ നിന്ന് സർക്കാരിന്റെ വരുമാനം വർഷം തോറും 74 ശതമാനം ഉയർന്ന് 2020-21 ൽ 3.45 ലക്ഷം കോടി രൂപയായാതായി ഇന്ത്യൻ എക്സ്പ്രസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Oil bonds upa sitharaman excise duty petrol diesel

Next Story
‘അറിയില്ല, എന്റെ സഹോദരിക്ക് എന്ത് സംഭവിക്കുമെന്ന്,’ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിലെ അഫ്ഗാൻ വിദ്യാർത്ഥിTaliban news, Taliban news latest, Pune city news, Afghan students India, Afghanistan India, Afghanistan Taliban Kabul, അഫ്ഘാനിസ്താൻ, താലിബാൻ, അഫ്ഘാനിസ്ഥാൻ, malayalam news, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com