/indian-express-malayalam/media/media_files/uploads/2023/06/odisha.jpeg)
ഒഡിഷ ട്രെയിന്‍ അപകടം
ന്യൂഡല്‍ഹി: 292 പേരുടെ മരണത്തിനിടയാക്കിയ ഒഡിഷ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് മൂന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്റേതാണ് (സിബിഐ) നടപടി.
സീനിയര്‍ സെക്ഷണല്‍ എഞ്ചിനിയര്‍ അരുണ്‍ കുമാര്‍ മഹാന്ത, സെക്ഷന്‍ എഞ്ചിനിയര്‍ മുഹമ്മദ് അമിര്‍ ഖാന്‍, ടെക്നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഐപിസി സെക്ഷന്‍ 304, 201 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബാലസോറിനടുത്ത് ജൂൺ രണ്ടിനാണ് കോറമാണ്ടൽ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. റെയിൽവെ സേഫ്റ്റി കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചില്ലായിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ലെവൽ ക്രോസിംഗ് ലൊക്കേഷൻ ബോക്സിനുള്ളിലെ കമ്പികൾ തെറ്റായി ലേബൽ ചെയ്തിട്ടുണ്ടെന്നും ഇത് വർഷങ്ങളോളമായി ഇത്തരത്തില്‍ തുടരുകയാണെന്നും അന്വേഷണസംഘം കണ്ടെത്തി.
സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക്) വകുപ്പുകൾ സംയുക്തമായി അപകടത്തിന് ഉത്തരവാദികളാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.