scorecardresearch

തീവണ്ടി ഗതാഗതം പുനസ്ഥാപിക്കുക: 1,000 തൊഴിലാളികള്‍, വന്‍ യന്ത്രസാമഗ്രികള്‍, ദുരന്തമുഖത്തെ കാഴ്ചകള്‍

രാവിലെയോടെ, ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ 21 ബോഗികളും മാറ്റി പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു

രാവിലെയോടെ, ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ 21 ബോഗികളും മാറ്റി പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു

author-image
WebDesk
New Update
Odisha Train Accident | Railway | CBI

ഒ‍ഡിഷ ട്രെയിന്‍ അപകടം

ബാലസോര്‍:ഒഡിഷ ബാലോസറിലെ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് തകരാറിയ തീവണ്ടിഗതാഗതം പുസ്ഥാപിക്കാന്‍ 1,000 തൊഴിലാളികള്‍ റെയില്‍വേ ഉദ്യോഗസ്ഥരും യുദ്ധകാലാടിസ്ഥാനത്തില്‍ പരിശ്രമിക്കുകയാണ്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങള്‍, 140 ടണ്‍ റെയില്‍വേ ക്രെയിന്‍, നാല് റോഡ് ക്രെയിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള വന്‍ യന്ത്രങ്ങളുടെ സാഹായത്തോടെ ഒരു ലൈനില്‍ലെങ്കിലും ഗതാഗതം പുനഃസ്ഥാപിച്ചത്.

Advertisment

ചെന്നൈയിലേക്കുള്ള കോറോമാണ്ടല്‍ എക്സ്പ്രസ്, എസ്എംവിടി ബെംഗളൂരു-ഹൗറ എക്സ്പ്രസ്, ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപം നിര്‍യിട്ടിരുന്ന ഗുഡ്സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 288 മരിക്കുകയും അപകടത്തില്‍ 1100-ലധികം പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സര്‍വീസുകള്‍ ചൊവ്വാഴ്ച രാത്രിയോ അല്ലെങ്കില്‍ ബുധനാഴ്ച രാവിലെയോ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. ദുരിതാശ്വാസവും രക്ഷാപ്രവര്‍ത്തനവും അവസാനിച്ചതിന് പിന്നാലെ ശനിയാഴ്ച രാത്രി മുഴുവന്‍ ജനറേറ്ററുകള്‍ വഴി ലൈറ്റുകള്‍ ഉപയോഗിച്ച് അറ്റകുറ്റപണികള്‍ തുടര്‍ന്നു, ട്രാക്ക് ലിങ്കിംഗ് ജോലികളും ആരംഭിച്ചു.

Advertisment

''ഏകദേശം 1,000+ തൊഴിലാളികള്‍, 7 പൊക്ലെയിന്‍ മെഷീനുകള്‍, 2 ART-കള്‍ (അപകട ദുരിതാശ്വാസ ട്രെയിനുകള്‍) ലഭ്യമാണ്, 1,140 ടണ്‍ റെയില്‍വേ ക്രെയിന്‍ പ്രവര്‍ത്തിക്കുന്നു, സൈറ്റിലെ 3 റോഡ് ക്രെയിനുകള്‍ + 1 സൈറ്റിലേക്ക് നീങ്ങുന്നു,'' സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സിപിആര്‍ഒ യില്‍ നിന്നുള്ള പ്രസ്താവന പറഞ്ഞു.

ഞായറാഴ്ച രാവിലെയോടെ, ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ പാളം തെറ്റിയ 21 ബോഗികളും മാറ്റി പുതിയ ട്രാക്കുകള്‍ സ്ഥാപിച്ചു. പുരുഷന്മാര്‍ ട്രാക്കുകള്‍ ഇടുന്നതും ലിങ്ക് ചെയ്യുന്നതും കണ്ടു, ചിലര്‍ റെയില്‍വേ ഇന്‍സ്‌പെക്ഷന്‍ കാറിന് മുകളില്‍ ഓവര്‍ഹെഡ് വയറുകള്‍ നന്നാക്കാന്‍ പുതിയ ട്രാക്കുകളില്‍ ജോലി ചെയ്തു. കേടുപാടുകള്‍ സംഭവിച്ച ബോഗികള്‍ പാളത്തില്‍ നിന്ന് പുറത്തായി കിടക്കുന്നത് കണ്ടു
മൂന്ന് ഗുഡ്സ് വാഗണുകളും ലോക്കോമോട്ടീവ് ഗ്രൗണ്ടിംഗിന്റെ ജോലികളും നടക്കുന്നു. ട്രാക്ക് ലിങ്കിംഗും ഒഎച്ച്ഇ ജോലികളും സമാന്തരമായി നടക്കുന്നു,'' സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.

Train Accident Odisha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: