/indian-express-malayalam/media/media_files/uploads/2023/06/ashwini-vaishnaw.jpeg)
Ashwini-vaishnaw
ന്യൂഡല്‍ഹി: ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പുതുക്കിയ കണക്കുകള്‍ പ്രകാരം 275 പേര്‍ മരിച്ചതായി സംസ്ഥാന സര്‍ക്കാര്‍ കണക്ക്. അപകടത്തില്‍ മരിച്ച 88 പേരെ തിരിച്ചറിഞ്ഞതായും 187 പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. ചരിത്രത്തിലെ തന്നെ വലിയ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും പറഞ്ഞു.
''അപകടകാരണം കണ്ടെത്തി. ഇത് ചെയ്ത ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്, ''അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ (സിആര്‍എസ്) റിപ്പോര്‍ട്ട് ഉടന്‍ പരസ്യപ്പെടുത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ട്രാക്കിലെ സിഗ്‌നലിങ്ങിന്റെ (പോയിന്റ്) കോണ്‍ഫിഗറേഷന്‍ മാറ്റിയിട്ടുണ്ടെന്നും ഇത് ആന്റി കൊളിഷന്‍ ഉപകരണത്തിന്റെ കാര്യമല്ലെന്നും വൈഷ്ണവ് പറഞ്ഞു. എല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന ട്രാക്കിന്റെ കോണ്‍ഫിഗറേഷന്‍ മാറ്റി, അതിനാലാണ് അപകടം സംഭവിച്ചത്,' അദ്ദേഹം പറഞ്ഞു.
''റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സിആര്‍എസ്) ഇന്നലെ സ്ഥലത്തുണ്ടായിരുന്നു.സിആര്‍എസ് എല്ലാ ആളുകളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്, അപകടത്തിന്റെ മൂലകാരണം തിരിച്ചറിഞ്ഞു. ഈ പ്രവൃത്തി ചെയ്ത ആളുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം സംഭവിച്ചത് സാങ്കേതികമോ മാനുഷികമോ ആയ പിഴവാണോ അതോ സാമൂഹിക വിരുദ്ധര്‍ മൂലമാണോ എന്ന ചോദ്യത്തിന്, ''ഇതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല… അഭിപ്രായം പറയാന്‍ കഴിയും, സ്വതന്ത്ര ഏജന്‍സി (സിആര്‍എസ്) റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തെ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുന്‍ റെയില്‍വേ മന്ത്രിയുടെയും പ്രസ്താവനകള്‍ അശ്വിനി വൈഷ്ണവ് തള്ളി. ട്രെയിനില്‍ കൂട്ടിയിടി തടയാനുള്ള ഉപകരണം ഘടിപ്പിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്ന് മമത ബാനര്‍ജി ശനിയാഴ്ച പറഞ്ഞിരുന്നു. ' ഈ അപകടം കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനത്തെക്കുറിച്ചല്ല, പോയിന്റ് മെഷീനില്‍, ട്രാക്കിന്റെ കോണ്‍ഫിഗറേഷനില്‍ മാറ്റം വരുത്തി. അതുകൊണ്ടാണ് ഈ വേദനാജനകമായ അപകടം സംഭവിച്ചത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം മാത്രമേ ഞാന്‍ അതിനെക്കുറിച്ച് പ്രതികരിക്കൂ, അശ്വിനി വൈഷ്ണവ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.