scorecardresearch
Latest News

അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുകയായിരുന്നു

അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മല്‍കാന്‍ഗിരിയിലെ കലിമേഡയിലാണ് സംഭവം.

പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തുകയും വധിക്കുകയും ചെയ്തത്. സംഭവസ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

നേരത്തേ ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ മിര്‍ടൂരില്‍ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹത്തോടൊപ്പം ആയുധങ്ങളും ലഘുലേഖകളും കണ്ടെടുത്തിരുന്നു.

അതിന് മുമ്പ് സുക്മ ജില്ലയില്‍ നടത്തിയ ഏറ്റുമുട്ടലിലും സുരക്ഷാ സേന മൂന്ന് മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഈ പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലാ സംഘം ദണ്ഡേവാഡ അതിര്‍ത്തിയില്‍ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Odisha five naxals killed in malkangiris kalimeda