ന്യൂഡൽഹി: ഏപ്രിൽ 14 ന് അവസാനിക്കാനിരിക്കുന്ന രാജ്യവ്യാപക ലോക്ക്ഡൗണിനെക്കുറിച്ച് സ്ഥിരീകരിക്കാത്ത വാർത്തകൾക്കിടയിൽ, ലോക്ക്ഡൗൺ നീട്ടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഒഡീഷ. ഒഡീഷയിലെ ലോക്ക്ഡൗണ്‍ കാലയളവ് ഏപ്രിൽ 30 വരെ നീട്ടാൻ തങ്ങളുടെ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി.

“കോവിഡ് -19 പ്രതിസന്ധിക്കിടയിലെ ലോക്ക്ഡൗണ്‍ കാലയളവിൽ, നിങ്ങളുടെ അച്ചടക്കവും ത്യാഗവും കോവിഡ് -19 നെതിരെ പോരാടാനുള്ള കരുത്ത് ഞങ്ങൾക്ക് നൽകി,” മുഖ്യമന്ത്രി പട്നായിക് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ 17 വരെ അടഞ്ഞു കിടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒഡീഷയിൽ 42 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾ മരിക്കുകയും രണ്ടു പേർ സുഖം പ്രാപിക്കുകയും ചെയ്തു.

Read More: മോണിക്കയുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തി ക്ലിന്റണെ കുടുക്കിയ ലിന്‍ഡ ട്രിപ് അന്തരിച്ചു

അതേസമയം, രാജ്യത്ത് കോവിഡ് മരണം വ്യാഴാഴ്ചയോടെ 166 ആയി. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകളുടെ എണ്ണം 5,734 ആയി ഉയർന്നു. 472 പേർ രോഗമുക്തി നേടി. ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലാവധി ഏപ്രിൽ 14 ന് അവസാനിച്ചതിനുശേഷം ചില നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നതിന്റെ വ്യക്തമായ സൂചന നൽകി.

രാജ്യത്തുടനീളമുള്ള കോവിഡ് -19 കേസുകൾ അയ്യായിരത്തിലധികം കടന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉത്തർപ്രദേശും ഡൽഹിയും ഏപ്രിൽ 15 വരെ അടച്ചിട്ടു.

ലോകത്ത് കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,17,835 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 330,266 പേര്‍ മാത്രമാണ് രോഗവിമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് മരിച്ചത്. അമേരിക്കയിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 1,850 പേരാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരണസംഖ്യ 14,665 ആയി. 4,27,079 പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്

Read in English: Odisha extends lockdown till April 30, first state to do so

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook