ഭുവനേശ്വർ: ഒഡീഷ സിനിമാ നടി സിമ്രാന്‍ സിങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംബല്‍പൂരിലെ ഗൊയ്ര മാതയിലെ മഹാനദി പാലത്തിന് കീഴെ നിന്നുമാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ മുഖത്തും തലയിലും മുറിവുകളുണ്ട്. ആഴത്തിലുള്ളതാണ് മുറിവുകള്‍. മരണം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തമായ നിഗമനത്തിലെത്തിയിട്ടില്ല.
ഒരു പരുപാടിയില്‍ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന സിമ്രാനെ കാണാതാവുകയായിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, താരത്തെ ഭര്‍ത്താവ് ജുഗ സുന കൊന്നതാണെന്നാണ് അമ്മ റാണിയുടെ ആരോപണം. ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും ജുഗ വേറെ സ്ത്രീയെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറയുന്നു.
താരം തന്റെ സുഹൃത്തിന് അയച്ച വോയ്‌സ് മെസേജും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് ആരെയോ ഭയമുണ്ടെന്ന തരത്തിലാണ് സിമ്രാന്‍ സംസാരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമായിരുന്നു സിമ്രാന്‍ വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിര്‍പ്പുകളെ മറി കടന്നായിരുന്നു വിവാഹം.സെല്‍ഫി ബേബോ എന്ന ആല്‍ബത്തിലൂടെയാണ് സിമ്രാന്‍ ശ്രദ്ധിക്കപ്പെടുന്നത്.