ലക്ഷ്വദ്വീപ്: ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സമുദ്രജലം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി ലക്ഷ്വദ്വീപിൽ ആരംഭിക്കും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ പദ്ധതിക്ക് തറക്കല്ലിട്ടു.

ലോകത്ത് ആദ്യമായാണ് ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സമുദ്രജലം ശുദ്ധീകരിക്കുന്നത്. ശുദ്ധജലം ഉത്പാദിപ്പിക്കുന്നതിന് പുറമേ, നീരാവിയില്‍ നിന്നും ഊര്‍ജ്ജോത്പാദനം നടത്തുന്നതിനും ഓഷ്യന്‍ തെര്‍മല്‍ എനര്‍ജി കണ്‍വേര്‍ഷനിലൂടെ സാധിക്കും. പരിസ്ഥിതിസൗഹൃദ-സ്വയം പര്യാപ്ത സമുദ്രജല ശുദ്ധീകരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

നേരത്തെ 2005 ൽ കവരത്തിയില്‍ ലോ ടെമ്പറേച്ചര്‍ ഡിസലൈനേഷന്‍ പ്ലാന്റ് ആദ്യമായി സ്ഥാപിച്ചിരുന്നു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജിയാണ് പ്ലാന്റ് സ്ഥാപിച്ചത്. 2011 ല്‍ മിനിക്കോയിലും, അഗത്തിയിലും രണ്ട് പ്ലാന്റുകളും സ്ഥാപിച്ചു. ഈ പ്ലാന്റുകളിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധജലമാണ് ഉത്പാദിപ്പിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ